വിവാഹം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്തി മനസ് കൈമാറി വിവാഹം വരെ എത്തുന്നു. അതിഗംഭീരമായാണ് കല്യാണവും മറ്റ് ചടങ്ങുകളും നടത്തുന്നത്.
എന്നാൽ പതിവിലും വിപരീതമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അപ്രതീക്ഷിതമായി കല്യാണത്തലേന്ന് വരനെ കാണാതായി..! എന്നാൽ പിറ്റേന്ന് പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ വധുവിന്റെ വിവാഹവും നടന്നു! എങ്ങനെയാണ് എന്നല്ലേ? വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനായിരുന്നു വധുവിനെ സ്വന്തമാക്കാനുള്ള ആ സുവർണാവസരം.
കോട്ടയം തലയോലപ്പറമ്പ് നദ്വത്ത് നഗറിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുമീറാണ് പറഞ്ഞുറപ്പിച്ച വരൻ എത്തില്ലെന്നറിഞ്ഞതിന് പിന്നാലെ ഫാത്തിമയെ മിന്ന് ചാർത്തിയത്. കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെയും മുഹമ്മദ് അബൂബക്കറിന്റെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. നദ്വത്ത് നഗർ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തിൽ ഇതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇതിനിടെയാണ് വരനെ കാണാതായതായി വധുവിന്റെ വീട്ടിൽ വിവരം ലഭിക്കുന്നത്. പിന്നാലെ സുമീർ താൽപര്യം അറിയിച്ചതോടെ പിറ്റേന്ന് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
Comments