തൃശൂർ: വ്യാജബിരുദം ഉപയോഗിച്ച് 22 വർഷം ജോലി ചെയ്ത അദ്ധ്യാപകനെ പുറത്താക്കി. തൃശൂർ പാടൂർ അലിമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കെ.വി. ഫൈസലിനെ ആണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.
മതമൗലിക സംഘടനയുടെ ഭാഗമായിരുന്ന ഇയാൾ, ദേശീയഗാനം തടസ്സപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. മൈസൂർ, ബെംഗളൂരു സർവകലാശാലകളുടെ വ്യാജ ബിരുദവും, ബിരുദാനന്തര ബിരുദവും ബിഎഡ് സർട്ടിഫിക്കറ്റും ആണ് ഇയാൾ സ്കൂളിൽ ഹാജരാക്കിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ജോലിയിൽ തുടരുന്നതെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ജനം ടിവി വാർത്ത പുറത്തുവിട്ടിരുന്നു.
Comments