എറണാകുളം: ചൈന ശ്രീലങ്കയുടെ സുഹൃദ് രാജ്യമാണെന്നും ഇരു രാജ്യങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഇതിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നും സാബ്രി പറഞ്ഞു. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ഒന്നിനെക്കുറിച്ചും ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നുംതന്നെ ശ്രീലങ്കയുടെ മണ്ണിൽ വെച്ചുപൊറുപ്പിക്കില്ല. ചൈനയും ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവരുമായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഇന്ത്യൻ താത്പര്യങ്ങളെ ഹനിക്കുന്ന ഒന്നും തന്നെ ഉണ്ടാകില്ല. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം സാംസ്കാരികപരമായുള്ളത് കൂടിയാണ്. അതിനാൽ അത് കൂടുതൽ ദൃഢമാണ്’‘. അലി സാബ്രി പറഞ്ഞു.
ഇന്ത്യയുടെ അതിവേഗ വളർച്ച ശ്രീലങ്കയ്ക്ക് സന്തോഷം നൽകുന്നുവെന്നും ഇന്ത്യയ്ക്കൊപ്പം ദക്ഷിണ മേഖലയും വളരുകയാണെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളർച്ചയെ ശ്രീലങ്ക ഉറ്റുനോക്കുകയാണെന്നും ഇന്ത്യയുടെ പുരോഗതിയ്ക്ക് ഭാഗവാക്കാകാൻ ശ്രീലങ്കയും ശ്രമിക്കുമെന്നും അലി സാബ്രി കൂട്ടിച്ചേർത്തു.
2022 ജൂലൈ 22 നാണ് അലി സാബ്രി ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കുന്നത്. രാജ്യത്തെ പ്രമുഖ മുസ്ലീം നേതാവ് കൂടിയായ അലി.
Comments