'തിരുത്തിയതെല്ലാം തെറ്റാണെന്ന് കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയുന്നു' ;കാവാലം ശശികുമാര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തിരുത്തിയതെല്ലാം തെറ്റാണെന്ന് കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയുന്നു’ ;കാവാലം ശശികുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 11:30 am IST
Facebook
Twitter
WhatsAppTelegram

പെരുമൺ: സ്വന്തം വ്യാഖ്യാനങ്ങളിലൂടെ തെറ്റായ രീതിയിലേക്ക് പോകുന്നതാണ് പരിഷ്‌കാരവും പുരോഗമനവുമെന്ന വിശ്വാസം തെറ്റായിപ്പോയെന്ന് കമ്യൂണിസ്റ്റുകാർ സമ്മതിക്കുന്നുവെന്ന് കാവാലം ശശികുമാർ. പുരാണേതിഹാസങ്ങളുടെ പുതിയ വ്യാഖ്യാനങ്ങളുമായി കമ്യൂണിസ്റ്റുകാർ ഇപ്പോഴത്തെ പുറപ്പെട്ടത് അതുകൊണ്ടാണ്. രാമായണം കെട്ടുകഥയാണ്, സവർണരുടെ സൃഷ്ടിയാണ്, രാമൻ ജനിച്ചിട്ടില്ല എന്നു പറഞ്ഞവർ ശ്രീരാമനും സീതയ്‌ക്കും ശ്രീകൃഷ്ണനും അർജുനനും മറ്റും പുതിയ വ്യാഖ്യാനങ്ങൾ ചമയ്‌ക്കുന്നത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമായണം കത്തിക്കണമെന്ന് അന്ന് പ്രഖ്യാപിച്ചവർ ഇന്ന് അത് പറയാൻ തയ്യാറാകുന്നില്ലായെന്നും കാവാലം പറഞ്ഞു. ഈ മാറ്റം യഥാർത്ഥ സംസ്‌കൃതിയുടെ കാവൽക്കാർ നടത്തിയ പ്രതിരോധത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. തപസ്യ കൊല്ലം ജില്ലാ ഘടകത്തിന്റെ വാർഷികം പെരുമൺ സുബോധാരണ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ.

ഹിന്ദുത്വത്തെയും ഭാരതീയതയേയും എതിർത്തു പോന്ന കമ്യൂണിസ്റ്റുകളുടെ കാഴ്ചപ്പാട് തെറ്റായിപ്പോയെന്നറിഞ്ഞ് അവർ തന്നെ തിരുത്തുന്നു. ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ചടങ്ങിൽ പോയ സാംസ്‌കാരിക നായകരെ ഒറ്റപ്പെടുത്തണമെന്ന്, സർക്കാർ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദൻ പറഞ്ഞതിനെ കമ്യൂണിസ്റ്റ് എഴുത്തുകാരനായ അശോകൻ ചെരുവിൽ തിരുത്തുന്നു. ഇത് അവർക്കിടയിലെ ആഭ്യന്തര കലഹം കൂടിയാണ്. തെറ്റിയെന്നറിഞ്ഞുള്ള തിരുത്തലാണ്. കാൽ നൂറ്റാണ്ടു മുമ്പെടുത്ത നിലപാടുകളും വ്യാഖ്യാനങ്ങളും തെറ്റായിപ്പോയെന്നു പറയുമ്പോൾ ഇപ്പോൾ പറയുന്ന നിലപാടുകളും വ്യാഖ്യാനങ്ങളും നാളെ തെറ്റാണെന്ന് കുറ്റസമ്മതം നടത്തുമെന്നാണർത്ഥം. ഇത് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് തപസ്യയിലൂടെ നടക്കേണ്ട ഒരു പ്രവർത്തനം. ഒപ്പം യഥാർത്ഥ സംസ്‌കാരവും ശരിയായ വ്യാഖ്യാനവും പ്രചരിപ്പിച്ചാൽ നുണകൾക്ക് ഇടമില്ലാതാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ജില്ലാ പ്രസിഡന്റ് എസ്.രാജന്‍ബാബു അദ്ധ്യക്ഷനായി. ചടങ്ങില്‍ കവി മണി കെ ചെന്താപ്പൂരിന്റെ അക്കിത്തംസ്മൃതി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടന്നു. പ്രാദേശിക ചരിത്രകാരന്മാരായ അശോക് ബികടവൂര്‍, ആറ്റുവാശ്ശേരി സുകുമാരപിള്ള, പാവുമ്പ ഗംഗാധരന്‍പിള്ള എന്നിവരെ ആദരിച്ചു. ചിത്രരചനയില്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗോപികാകണ്ണന്‍, കൃഷ്ണാ എല്‍ പ്രകാശ്, അനന്യ എസ് സുഭാഷ് എന്നിവരെ അനുമോദിച്ചു. റെലെവന്റ് ചന്ദ്രബാബുവിന്റെ വാദ്യസംഗീതവും, അപര്‍ണാകൃഷ്ണന്റെ വയലിന്‍ വാദനവും ഉണ്ടായി. കടപ്പാക്കട തപസ്യ യൂണിറ്റ് നാടന്‍പാട്ട് അവതരിപ്പിച്ചു.അനുബന്ധമായിനടന്ന കവി സംഗമത്തില്‍ പ്രമുഖ കവികള്‍ പങ്കെടുത്തു. ശ്രീജിത്ത്തണ്ട്രായി, രംജിലാല്‍ ദാമോദരന്‍, ആര്‍.അജയകുമാര്‍, രവികുമാര്‍
ചേരിയില്‍, കെ.വി.രാമാനുജന്‍തമ്പി, കെ.ദാനകൃഷ്ണപിള്ള, അഡ്വ.ഡി.സത്യരാജന്‍, കെ.ജയകുമാര്‍, അനില്‍നെടിയവിള, ഹരികൃഷ്ണന്‍, ജോയ് ആലപ്പാട് എന്നിവര്‍ സംസാരിച്ചു.

Tags: asokan charuvilK Satchidanandan
Share
Tweet
SendShare

More News from this section

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies