തനിക്ക് പ്രചോദനം നൽകിയ താരത്തെക്കുറിച്ച് വാചാലനായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. ശനിയാഴ്ച നാഗ്പൂരിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെയാണ് രോഹിതിന്റെ പരാമർശം. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ആകുന്നതിന് മുൻപ് താൻ ക്യാപ്റ്റൻ വീരാട് കൊഹ്ലിയിൽ നിന്ന് മനസ്സിലാക്കിയ കാര്യത്തെ പറ്റിയായിരുന്നു രോഹിത് ശർമ്മ പറഞ്ഞത്.
‘ഞാൻ ഒരു കളിക്കാരനായി ടീമിൽ നിന്ന സമയത്ത് വിരാട് ക്യാപ്റ്റൻ ആയിരുന്നു, അന്ന് ഞാൻ അദ്ദേഹത്തിൽനിന്ന് ഒരു കാര്യം ശ്രദ്ധയോടെ മനസ്സിലാക്കി. നമ്മുടെ ടീമിന് വിക്കറ്റ് ലഭിച്ചില്ലെങ്കിലും സമ്മർദ്ദം വകവെയ്‌ക്കാതെ എങ്ങനെ പ്രതികരിക്കണം എന്നുള്ളത് അദ്ദേഹത്തിൽ നിന്നും പഠിച്ചു. എങ്ങനെ എതിരാളികളെ ആശയക്കുഴപ്പത്തിലാക്കാം എന്നും കോഹ്ലിയിൽ നിന്നുമാണ് പഠിച്ചത്. മാധ്യമ പ്രവർത്തകരോട് രോഹിത് പറഞ്ഞു
ശനിയാഴ്ച ഇന്ത്യ 132 റൺസിന്റെ തകർപ്പൻ ജയം നേടുകയായിരുന്നു. നാഗ്പൂരിൽ 223 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി, തുടർന്ന് നീണ്ട രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയെ 91 റൺസിന് പുറത്താക്കി. മത്സരത്തിൽ ഇന്നിംഗ്‌സ് വിജയെ നേടി പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലെത്തി. നാഗ്പൂർ ടെസ്റ്റിന്റെ ആദ്യ മത്സരത്തിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുടെയും മികച്ച പ്രകടനമാണ് ഇന്ത്യയെ ഉജ്ജ്വല വിജയത്തിൽ എത്തിച്ചത്.
Comments