ജയറാണി ഇ വി
2023 ഫെബ്രുവരി 12ന് മകരമാസം അവസാനിക്കുകയും ഫെബ്രുവരി 13 ന് കുംഭമാസം ആരംഭിക്കുകയും ചെയ്യും. 2023 മാർച്ച് 14നാണ് കുംഭമാസം അവസാനിക്കുന്നത്. കുംഭം 15 വരെ ബുധൻ മകരം രാശിയിലും തുടർന്ന് കുംഭം രാശിയിലുമായി സഞ്ചരിക്കുന്നു. കുംഭം 3 മുതൽ 28 വരെ ശുക്രൻ തന്റെ ഉച്ചരാശിയായ മീനത്തിലാണ്. വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും തുടരുകയാണ്. ചൊവ്വ ഇടവത്തിലെ വക്രഗതി പൂർത്തിയാക്കി കുംഭം 28 ന് മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. ജനുവരി 17 നു ശനി കുംഭം രാശിയിലേക്ക് മാറിയെങ്കിലും മാർച്ച് 9 വരെ ശനി മൗഢ്യത്തിലാണ്. ഈ കാലയളവിൽ 27 നക്ഷത്രജാതരുടെയും ജ്യോതിഷപ്രകാരമുള്ള സാമാന്യ ഫലമെന്തെന്ന് നോക്കാം.
മേടം രാശി
അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം
മനസുഖം, തൊഴിൽ വിജയം, കീർത്തി, ശനി ലാഭ സ്ഥാനത്ത് നിൽക്കുന്നത് കൊണ്ടു സർവകാര്യ വിജയം എന്നിവ ഫലത്തിൽ വരും. ഒഴിവ് സമയങ്ങളില്‍ അവിചാരിതമായി കണ്ടു മുട്ടുന്ന പ്രധാന വ്യക്തികള്‍ മുഖാന്തിരം പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം.
ഇടവം രാശി
കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും
പുത്രഭാഗ്യം, വീട് പുതുക്കി പണിയുക, കുടുംബത്തിൽ അഭിവൃദ്ധി, ആടയാഭരണ അലങ്കാര വസ്തുക്കളുടെ ലബ്ധി എന്നിവക്കു സാധ്യത, ബിസിനസ്സുകാര്‍ക്ക് വികസനപരിപാടികള്‍, പുതിയ പ്രോജക്റ്റുകള്‍ എന്നിവ തുടങ്ങാനും നല്ല സമയം.
മിഥുനം രാശി
മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം
അമിതമായ കോപശീലം, മാനഹാനി,ബന്ധു ജനങ്ങളുടെ വിയോഗം, ഹൃദയ സംബന്ധമായ രോഗം, മനസുഖം കുറവ് എന്നിവ കാണുന്നു. മേലധികാരികളില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനങ്ങള്‍ ആത്മവിശ്വാസം പകരും. മറ്റുള്ളവര്‍ക്ക് നിങ്ങളെപ്പറ്റി മതിപ്പ് വർദ്ധിക്കും.
കർക്കിടകം രാശി
പുണർതം 1/4, പൂയം, ആയില്യം
കേസ് വഴക്കുകൾ ഉണ്ടാകാൻ സാധ്യത, കുടുംബത്തിൽ രോഗ ദുരിതം, ചുമ, അഗ്നിഭയം, ഭാര്യ-ഭർതൃ പരസ്പരം തൃപ്തി കുറവ്, ബിസിനസിൽ പുരോഗതി ഫലത്തിൽ വരും. ബുധനും ഉച്ചനായ ശുക്രനും) അനുകൂലമായതിനാല്‍ പൊതുവേ ഗുണഫലം കൂടുന്ന വാരമായിരിക്കും ഇത്. പക്ഷെ വക്രനായ ചൊവ്വയെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. തികച്ചും വിഭിന്നമായ ഒരു ചുറ്റുപാടില്‍ നിന്നും വന്ന ഒരു വ്യക്തിയുമായി അടുക്കാന്‍ അവസരം വരുന്നതാണ്.
ചിങ്ങം രാശി
മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം
അപകടം, രോഗദുരിതം, ശരീരക്ഷതം, മുറിവ്, മനോദുഖവും, ബന്ധു ജനവിയോഗം, ഭൂമിലാഭം , സമ്പത്ത്, ധനം വർദ്ധിക്കുക എന്നിവയും ചിലർക്ക് ഫലമാകാം. ബിസിനസ്സിലെ ശത്രുക്കള്‍ നിങ്ങളുമായി ഒരു ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ സാധ്യതയുണ്ട്. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി കാര്യങ്ങളെ സമീപിച്ചാല്‍ വിജയം സുനിശ്ചിതം.
കന്നി രാശി
ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം
വിദ്യയിൽ ഉന്നതി, തൊഴിൽഉന്നതി , ധനക്ലേശം, അന്യ സ്ത്രീ ബന്ധം, അപമാനം,പ്രവർത്തന വിജയം,അന്യ ജനങ്ങളിൽ നിന്ന് ഗുണാനുഭവം പ്രതീഷിക്കാം. അമിത ആത്മവിശ്വാസം ദോഷം ചെയ്യും. അപ്രതീക്ഷിതമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുക.
തുലാം രാശി
ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം
ഉദര സമ്പന്ധമായ പ്രശ്നം,വാക്കുകളിൽ കാഠിന്യം തന്മൂലം ദോഷം, രോഗങ്ങൾ അലട്ടുക, മനസ്വസ്ഥത കുറയുക, ധനലാഭം എന്നിവക്കു സാധ്യത. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കുന്നുണ്ട്. നന്നായി ബിസിനസ്സ് ചെയ്യാന്‍ പ്രചോദനമുണ്ടാകും. മുമ്പ് ചിന്തിക്കപോലും ചെയ്യാത്ത കാര്യങ്ങളില്‍ എടുത്തു ചാടാന്‍ തോന്നും. ധൈര്യമായി മുന്നേറുക. പക്ഷെ എതിർ ലിംഗക്കാരുമായുള്ള പെരുമാറ്റങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാകാതെ ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട
കുടുംബത്തിൽ അഭിവൃദ്ധി, വിവാഹത്തിനു സമയം അനുകൂലം,സാന്താനങ്ങളെ കൊണ്ട് ഗുണം, ധനനേട്ടം, മാതാവിന് കഷ്ടകാലം, സത് സുഹൃത്തുക്കൾ വൃശ്ചികം രാശിക്കാരെ വിട്ടൊഴിഞ്ഞു പോകുന്ന അവസ്ഥ. രാജഗ്രഹമായ രവിയും ബുദ്ധികാരകനായ ബുധനും ശരിക്കും നിങ്ങളെ അനുഗ്രഹിക്കയാണ്. അത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കും ചിലപ്പോള്‍ നാന്ദി കുറിക്കും
ധനു രാശി
മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം
കുടുംബ – ബന്ധുജനങ്ങൾ നിമിത്തം ദോഷം,ദുർവാർത്ത കേൾക്കേണ്ടി വരിക,സത് ഭാര്യ,സാന്താന ഭാഗ്യം,ഭക്ഷണ സുഖവും എന്നിവ ഫലത്തിൽ വരാം.വളരെ നയപരമായ നീക്കങ്ങളും പെരുമാറ്റങ്ങളുമാണ് വിജയത്തിനാവശ്യം. അവസരങ്ങള്‍ പാഴാക്കരുത്.
മകരം രാശി
ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം
കുടുംബ ബന്ധു ജനങ്ങളുമായി കലഹം-വിരോധം, സന്താനങ്ങളെ കൊണ്ട് ദോഷം, പിതാവിന് ക്ലേശ കാലം,അലസത എന്നിവ ക്കു സാധ്യത. പ്രണയ സാഫല്യം. സ്വന്തം പോക്കറ്റിന്റെ ഘനം നോക്കാതെ തന്നെ നിങ്ങള്‍ ചെലവാക്കും. അമിതമായ ചിലവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് നന്ന്.
കുഭം രാശി
അവിട്ടം അവസാന 1/2 ഭാഗം,ചതയം,പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം
വിവാഹസമയം, സ്ഥാനക്കയറ്റം, കല സാഹിത്യാദി രംഗത്ത് ഉയർച്ച, രോഗങ്ങൾ അലട്ടുക, കർമ്മം ചെയ്യേണ്ടി വരിക എന്നിവവരാൻ സാധ്യത. ഗുണദോഷ സമ്മിശ്രമായ അവസ്ഥയില്‍ വലിയ മാറ്റം കാണുന്നില്ല. ഈ വാരത്തിലെ പ്രത്യേക ഗ്രഹസ്ഥിതി നിങ്ങളുടെ കണക്കു കൂട്ടലുകളെ തകിടം മറിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശരിക്കും ആലോചിക്കുക.
മീനം രാശി
പൂരൂരുട്ടാതി അവസാന 1/4 ഭാഗം ,ഉതൃട്ടാതി, രേവതി
ദേശസഞ്ചാരം, പല പല തൊഴിലുകളിൽ ഏർപ്പെടുക, അഭിപ്രായവ്യത്യാസം, വരവിൽ കവിഞ്ഞ ചിലവ്,നല്ലത് ചെയ്താലും ദോഷനുഭവങ്ങളായിരിക്കും തിരിച്ചു വരുക. എന്നിരുന്നാലും ഈശ്വരാനുഗ്രഹത്താൽ എല്ലാം മറി കടക്കും.ഈ വാരം മറ്റ് പ്രധാന ഗ്രഹങ്ങളോടൊപ്പം ഉച്ചനായ ശുക്രനും കൂടി ബലവാനാകയാല്‍ വളരെ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം.
ജയറാണി ഈ വി . പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .
Watsap No : 9746812212
Monthly Prediction by Jayarani E.V / 1198 Kumbham
Comments