ബെംഗളൂരു: ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മാർച്ച് ഒന്ന് മുതൽ സംസ്ഥാനത്ത് രഥയാത്ര ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ഭാഗത്തും ഭരണകക്ഷിയായ ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രഥയാത്ര ആരംഭിക്കുന്നത്.
‘കോറോണയ്ക്ക് ശേഷം സംസ്ഥാനം ഏറ്റവും ഉയർന്ന ജിഎസ്ടിയിൽ എത്തി. ലക്ഷ്യത്തേക്കാൾ 23 ശതമാനം കവിഞ്ഞു. ഞങ്ങൾ ബിജെപി സർക്കാർ പാവപ്പെട്ടവരുടെ പക്ഷത്താണ് നിലകൊണ്ടത്, അധികാരം നിലനിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. മാർച്ച് ഒന്നു മുതൽ സംസ്ഥാനത്ത് ബിജെപി നേതൃത്വം രഥയാത്ര ആരംഭിക്കും.’-ബസവരാജ് ബൊമ്മെ പറഞ്ഞു.
സംസ്ഥാനത്തെ അങ്കണവാടി, ആശാ വർക്കർമാരുടെ പ്രശ്നം പരിഹരിച്ചു. പ്രളയബാധിതർക്ക് കൂടുതൽ ദുരിതാശ്വാസ തുക അനുവദിച്ചു. പ്രതികരണശേഷിയുള്ള ജനപക്ഷ സർക്കാരാണ് സംസ്ഥാനത്തുള്ളത്. കർണാടകയിൽ നിരവധി അടിസ്ഥാന-സൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. സർക്കാരിന്റെ പിന്തുണ ആവശ്യമുള്ള സംസ്ഥാനത്തെ ഓരോ വ്യക്തിയെയും സഹായിക്കുകയും ചെയ്തു. രഥയാത്രയ്ക്കിടെ ബിജെപി സർക്കാരിന്റെ എല്ലാ നേട്ടങ്ങളും കർണാടകയിലെ ജനങ്ങളെ അറിയിക്കുമെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
Comments