കൊല്ലം: കെ എസ് ആർ ടി സി യിൽ ജീവനക്കാർക്ക് ടാർഗറ്റ് തികഞ്ഞാൽ മാത്രമേ മുഴുവൻ ശമ്പളം നൽകൂ എന്ന നിർദേശത്തെ തുടർന്ന് യൂണിയനുകളും സി എം ഡി യും തമ്മിലുള്ള പോര് തുടരുന്നു . സി എം ഡി ബിജു പ്രഭാകറിന്റെ പിതാവിനെ പരാമർശിച്ചുകൊണ്ട് ബസിൽ പതിച്ചിരിക്കുന്ന പോസ്റ്ററിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
കെഎസ്ആർടിസിയിൽ ജനുവരി മാസത്തെ ശമ്പളവിതരണം ഇന്നലെ പൂർത്തിയായിരുന്നു .എന്നാൽ അടുത്ത മാസം മുതൽ പുതിയ രീതിയിലുള്ള ശമ്പളവിതരണ പദ്ധതി സി എം ഡി അവതരിപ്പിക്കുകയായിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിന് ലഭിക്കൂ എന്നായിരുന്നു ബിജു പ്രഭാകറിന്റെ നിർദേശം. ടാർഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവർക്കും പൂർണ ശമ്പളം ലഭിക്കും . പക്ഷേ അത് എല്ലാ മാസവും അഞ്ചിനു മുൻപു ലഭിക്കില്ലെന്നായിരുന്നു പറഞ്ഞത്.
ഘട്ടം ഘട്ടമായി ശമ്പളം നൽകുന്ന രീതിയിലേക്ക് ഇത് നയിക്കും എന്നാണ് ജീവനക്കാരുടെ പരാതി. ഈ തർക്കം നിലനിൽക്കുമ്പോഴാണ് ബിജു പ്രഭാകറിന്റെ പിതാവും അന്തരിച്ച കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന തച്ചടി പ്രഭാകരനെ പരാമർശിക്കുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് .തച്ചടി പ്രഭാകരൻ കായംകുളം എം എൽ എ യും കേരളത്തിലെ ധനകാര്യ മന്ത്രിയുമായിരുന്നു.
Comments