ഉഡുപ്പി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഉഡുപ്പി സന്ദർശിക്കും. ഫെബ്രുവരി 20-നാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ജില്ലയിലെ മൂന്ന് പരിപാടികളിൽ ദേശീയ അദ്ധ്യക്ഷൻ പങ്കെടുക്കുമെന്നും ഉഡുപ്പി ബിജെപി ജില്ലാ അദ്ധ്യക്ഷൻ കുയിലടി സുരേഷ് നായക് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സന്ദർശനം നിർണായകമാണെന്ന് സുരേഷ് കൂട്ടിചേർത്തു.
20-ന് രാവിലെ 10 മണിയ്‌ക്ക് ഉഡുപ്പിയിൽ ജില്ലാതല ബൂത്ത് കമ്മിറ്റി കൺവെൻഷൻ, ഉച്ചയ്‌ക്ക് രണ്ടിന് ബൈന്ദൂരിൽ മെഗാ വാഹന ജാഥ , 2.30ന് മുള്ളിക്കാട്ടെ പൊതുയോഗം എന്നിവയിൽ ജെ.പി നദ്ദ പങ്കെടുക്കും. ഉഡുപ്പിയിലെ 1111 ബൂത്ത് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളും പരിപാടിയിൽ എത്തിച്ചേരും.
ജെ.പി നദ്ദയുടെ സന്ദർശനം ആത്മവിശ്വാസം പകരും. സംഘടനാ ശക്തി പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഉഡുപ്പി മാറും. എല്ലാവരും അവരവരുടെ ചുമതലകൾ നന്നായി നിർവഹിക്കണം. കൃത്യമയത്ത് വന്ന് പങ്കുചേർന്ന് എല്ലാ പരിപാടികളും വിജയകരമാണെന്ന് ഉറപ്പാക്കുകയും വേണം. പ്രവർത്തകരേയും അനുഭാവികളേയും പങ്കെടുപ്പിക്കണം. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാർട്ടിയുടെ വിജയം ഉറപ്പാക്കാനാണ് ഈ പ്രചാരണമെന്നും ബിജെപി മംഗളൂരു ഡിവിഷൻ ഇൻചാർജ് ഉദയ് കുമാർ ഷെട്ടി പറഞ്ഞു.
Comments