തിരുവനന്തപുരം: ഉമ്മൻ ചാണ്ടി നയിച്ച കൊൺഗ്രസ് സർക്കാരിന്റെ അഴിമതികൾക്കെതിരെ കേരളം കത്തി നിൽക്കുമ്പാൾ അധികാരത്തിലേക്ക് കാലെടുത്തുവെച്ച പിണറായി വിജയൻ സർക്കാരിന് ഇന്ന് ഭരണത്തിൽ പുതിയ റെക്കോർഡ്. ഒൻപത് കൊല്ലത്തെ ബാലാൻസ് ഷീറ്റിൽ എന്തൊക്കെയാണുള്ളത് എന്നറിയാനുള്ള കൗതുകത്തിന്റെ പിന്നാലെ ഒന്നു സഞ്ചരിക്കാം.
വലിയ പ്രക്ഷോഭങ്ങൾ നയിച്ച അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന കേരളത്തിന്റ ധാരണയ്ക്ക് ഏറ്റ ആഘാതമായാണ് പിണറായി മുഖ്യമന്ത്രിയാകുന്നത്. തിരിഞ്ഞു നോക്കുമ്പോൾ, അഴിമതിയുടെ പടുകുഴിയിൽ വീണ കേരളത്തിന് വീണുകിട്ടിയ പിടിവള്ളിയാണ് പിണറായി. എന്നാൽ പിണറായി സർക്കാരിൽ ജനം അർപ്പിച്ച വിശ്വാസത്തിന് മങ്ങൽ ഏൽക്കുകയായിരുന്നു. പ്രതീക്ഷക്കൊത്ത് ഉയരാത്ത ഗ്രാഫുമായി നിന്ന സർക്കാരിന്റെ മുന്നിൽ പ്രകൃതി പക്ഷെ ദുരന്തങ്ങൾ സഹായമായി. വിവാദങ്ങൾ കനക്കുമ്പോൾ ശ്രദ്ധ തിരിച്ചുവിട്ടും വർഗ്ഗീയതയ്ക്കെതിരെ പ്രസ്താവനയിറക്കിയും പിടിച്ചു നിന്നു. കട്ടക്ക് പിടിക്കുന്ന പി.ആർ വർക്ക് കൂടി വന്നതോടെ പിണറായി സ്വയം കേരളത്തിന്റെ കപ്പിത്താനായും നവോദ്ധാന നായകനായും മാറുകയായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ നടത്തിയ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും ഇന്ന് തിരിഞ്ഞു കുത്തുകയാണ് പലപ്പോഴും
കിറ്റ് കൊടുത്തു നേടിയ തുടർ ഭരണം പക്ഷേ ജനങ്ങളുടെ നടുവൊടിക്കാൻ പോന്നതായിരുന്നു കടം വാങ്ങിയും നികുതി കൂട്ടിയും മാത്രം വരുമാന വർദ്ധിപ്പിക്കുന്ന രീതിയിലേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതി മാറി. ധൂർത്തും ഖജനാവിന്റെ നില പരുങ്ങലിലായതോടെ സർക്കാർ ജനങ്ങളുൽ നിന്ന് അകന്നു. തിരിച്ചു വരവിൽ സംശയമുളളതുകൊണ്ടോ ധാഷ്ട്യത്തന്റെ പ്രതിഫലനമോ എന്തു തന്നൊണെങ്കിലും കപ്പിത്താനെ കാണാനോ മുഖ്യൻ സഞ്ചരിക്കുന്ന വഴിക്കരികിലോ എത്തിനോക്കാൻ പോലും സാധാരണക്കാരന് ഇന്ന് സാധിക്കില്ല.
കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി. ഇ.കെ.നായനാർ, കെ.കരുണാകരൻ, സി.അച്യുതമേനോൻ എന്നിവരാണ് കൂടുതൽ കാലം ഭരിച്ച റെക്കോർഡിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്. കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ ഇന്ന് ഉമ്മൻ ചാണ്ടിയെ മറികടന്ന് നാലാം സ്ഥാനത്തെത്തും. 2,459 ദിവസമാണ് ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ്. തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നവരിൽ ഒന്നാമനാണ് പിണറായി.
Comments