ഈ ക്ലാസിക്കിന്റെ മേലെ ഈ ഗന്ധർവ്വൻ പോകുമോ?; അറിയില്ല ബ്രോ, എന്റെ ഗന്ധർവ്വൻ വ്യത്യസ്തനാണ്; ഈ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ ക്ലാസിക്കിന്റെ മേലെ ഈ ഗന്ധർവ്വൻ പോകുമോ?; അറിയില്ല ബ്രോ, എന്റെ ഗന്ധർവ്വൻ വ്യത്യസ്തനാണ്; ഈ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 11:50 am IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയർ’. സിനിമയുടെ ഷൂട്ടിം​ഗ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിൽ ​ഗന്ധർവ്വനായാണ് ഉണ്ണി അഭിനയിക്കുക. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കായ പത്മരാജന്റെ ‘ഞാൻ ​ഗന്ധർവ്വൻ’ എന്ന ചിത്രത്തിന് ശേഷം ​ഗന്ധർവ്വൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽക്കെ ‘ഗന്ധര്‍വ്വ ജൂനിയർ’ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദൻ നൽകിയ ഉത്തരമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഫാൻ മെയ്ഡ് പോസ്റ്ററിന് താഴെയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘എഡിറ്റ് ചെയ്ത ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു , പക്ഷേ എന്റെ ഗന്ധർവ്വൻ വ്യത്യസ്തനാണ്! ഉറപ്പായും നിങ്ങളത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു !! എഡിറ്റ് ചെയ്ത വ്യക്തിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദൻ പോസ്റ്റർ പങ്കുവെച്ചത്. ഇതിന് താഴെ, പത്മരാജൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ‘ഈ ക്ലാസ്സിക്‌ ചിത്രത്തിന്റെ മേലെ ഈ ഗന്ധർവ്വൻ പോകുമോ’ എന്ന ചോദ്യവുമായി ഒരു പ്രേക്ഷകനും എത്തി.

‘അറിയില്ല ബ്രോ. എന്നാൽ എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം വളരെയധികം ഇഷ്ടപ്പെടും. അതിനാണ് ഞാൻ ശ്രമിക്കുന്നത്!’ എന്നായിരുന്നു ഉണ്ണി മുകുന്ദൻ നൽകിയ ഉത്തരം. ഇതോടെ, താരത്തിന്റെ പോസ്റ്റിന് താഴെ പത്മരാജൻ ചിത്രത്തത്തെപ്പറ്റിയും ഗന്ധര്‍വ്വ ജൂനിയറിനെപ്പറ്റിയും ചർച്ചകൾ ആരംഭിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന ‘ഗന്ധര്‍വ്വ ജൂനിയർ’ സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം.

പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഫാന്റസിയും തമാശകളും കലര്‍ന്ന ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയർ’ എന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെഎം ഇന്‍ഫോടെയ്ന്‍‍മെന്‍റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags: Njan GandharvanUnni MukundanGandharva JrSuper Hero Movie
Share
Tweet
SendShare

More News from this section

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

Latest News

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies