വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2026, 10:23 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സർക്കാർ സംഘടിപ്പിച്ച വളകാപ്പ് ചടങ്ങിൽ വിളക്ക് തെളിക്കുന്നതിനെച്ചൊല്ലി കോൺഗ്രസ് രാജ്യസഭാ എംപിയും തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎയും തമ്മിൽ തർക്കം. തിരുച്ചിയിൽ നടന്ന ചടങ്ങിനിടെ കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലകിന്റെ കൈയിലുണ്ടായിരുന്ന മെഴുകുതിരി ടിവികെ എംഎൽഎ നാവൽപട്ട് എസ്. വിജി തട്ടിമാറ്റിയതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദവും ശക്തമായി.

സാമൂഹ്യക്ഷേമ-വനിതാ അവകാശ വകുപ്പിന് കീഴിലുള്ള ഏകീകൃത ശിശുവികസന പദ്ധതിയുടെ ഭാഗമായി തിരുച്ചിയിൽ സംഘടിപ്പിച്ച സമൂഹ വളകാപ്പ് ചടങ്ങിലാണ് സംഭവം. ഗർഭിണികൾക്കായി സംഘടിപ്പിച്ച സർക്കാർ പരിപാടിയിൽ മന്ത്രി എസ്. രമേശ്, ജില്ലാ കലക്ടർ പ്രതീക് ദയാൽ, എംഎൽഎമാർ, രാജ്യസഭാ എംപി ക്രിസ്റ്റഫർ തിലക് തുടങ്ങിയവർ പങ്കെടുത്തു.

  മെഴുകുതിരിയെച്ചൊല്ലി തർക്കം
ചടങ്ങിന്റെ തുടക്കത്തിൽ മന്ത്രി എസ്. രമേശ് കുത്തുവിളക്ക് തെളിച്ചു. തുടർന്ന് ജില്ലാ കലക്ടറും ടിവികെ എംഎൽഎമാരായ കതിരവനും വിഗ്നേഷും വിളക്ക് തെളിച്ചു. ഇതിന് പിന്നാലെ തിരുവെറുമ്പൂർ എംഎൽഎ നാവൽപട്ട് വിജി വിളക്ക് തെളിയിക്കാൻ മുന്നിലെത്തി.

എന്നാൽ ഇതിനിടെ മെഴുകുതിരി കോൺഗ്രസ് രാജ്യസഭാ എംപി ക്രിസ്റ്റഫർ തിലകിന് കൈമാറുകയായിരുന്നു. ഇതിൽ പ്രകോപിതനായ വിജി, തനിക്കാണ് അടുത്തതായി വിളക്ക് തെളിയിക്കേണ്ടതെന്ന് പറഞ്ഞ് തർക്കിച്ചു. ചടങ്ങിലെ പ്രോട്ടോക്കോൾ പാലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. എംപി മെഴുകുതിരി വിജിക്ക് കൈമാറാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങി താഴെയിടുകയായിരുന്നു.  .

സംഭവത്തിൽ കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലകുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിജി പിന്നീട് വിശദീകരിച്ചു. എംപിയെ അന്നാണ് ആദ്യമായി കാണുന്നതെന്നും ചടങ്ങിൽ നിശ്ചയിച്ചിട്ടുള്ള നടപടിക്രമം പാലിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിനിടെ ഗർഭിണികളോടൊപ്പം ജനപ്രതിനിധികൾ ഫോട്ടോ എടുക്കുന്നതിനിടെയും തനിക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന തരത്തിൽ വിജി മറ്റ് എംഎൽഎമാരോട് പരാതി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ജനപ്രതിനിധികളോടുള്ള ബഹുമാനവും ഔദ്യോഗിക ചടങ്ങുകളിലെ പ്രോട്ടോക്കോളും പാലിക്കേണ്ടതുണ്ടെന്ന് മുൻ തമിഴ്നാട് കോൺഗ്രസ് ഐടി-സോഷ്യൽ മീഡിയ വിഭാഗം ചെയർമാൻ എസ്. നബീൽ അഹമ്മദ് പ്രതികരിച്ചു. എംപി ക്രിസ്റ്റഫർ തിലകിനോട് വിജി ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിളക്ക് തെളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം രാഷ്‌ട്രീയ ചർച്ചയായത്.

Tags: Tamil Nadu NewsTVK MLA Navalpattu VijiChristopher TilakTVK Congress ClashTrichy Baby Shower ControversyTrichy Government Event
Share
Tweet
SendShare

More News from this section

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

Latest News

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies