കൊച്ചി: കളമശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണെന്ന് ഭർത്താവ്. സംഭവത്തിന് പിന്നാലെ യുവതിക്ക് ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നും ഭർത്താവ് പറഞ്ഞു. യുവതിയെ റൂമിൽ തടഞ്ഞുവച്ച് ക്രൂരമായി ഉപദ്രവിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജോലിക്കായുള്ള ഇന്റർവ്യൂവിന്റെ പേരിലാണ് യുവതിയെ വിളിച്ചുവരുത്തിയതെന്ന് ഭർത്താവ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ ശ്രീരാജാണ് ഇന്റർവ്യൂവിനായി യുവതിയുമായി ബന്ധപ്പെട്ടത്. തുടർന്ന് യുവതിയെ സ്പായിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഐസ്ക്രീമിലാണ് ആദ്യം മയക്കുമരുന്ന് കലർത്തി നൽകിയതെന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ. മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ റൂമിൽ തടഞ്ഞുവച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം യുവതിയുടെ മാനസികനില ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണ് യുവതിയെന്നും ഭർത്താവ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.














