കനാബിസ് അനുകൂല പരസ്യങ്ങൾ അനുവദിക്കുന്ന യുഎസിലെ ആദ്യ സമൂഹമാദ്ധ്യമമായി ട്വിറ്റർ. ഇതിന് മുമ്പും ട്വിറ്റർ സിബിഡി പ്രാദേശിക ഉത്പന്നങ്ങൾ ഉൾപ്പടെയുള്ള കനാബിസ് അനുകൂല പരസ്യങ്ങൾ ചെറിയ തോതിൽ അനുവദിച്ചിരുന്നു. യുഎസ് ഫെഡറൽ നിയമമനുസരിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക് എന്നീ എതിരാളികളായ സമൂഹമാദ്ധ്യമങ്ങൾക്ക് കനാബിസ് ഉൽപന്നങ്ങളുടെ വാർത്തകൾ വാർത്തകൾ പ്രചരിപ്പിക്കുന്നതിനുള്ള അനുവാദമില്ല. എന്നാൽ ചില സംസ്ഥാനങ്ങളിൽ മെഡിക്കൽ മരിജുവാന നിയമപ്രകാരം അനുവദനീയമാണ്.
കൃത്യമായി ലൈസൻസ് ഉള്ള കമ്പനികളെ പരസ്യം ചെയ്യാൻ അനുവാദിക്കണമെന്ന് ട്വിറ്റർ ആവശ്യപ്പെട്ടു. സിബിഡി, ടിഎച്ച്സി എന്നിങ്ങനെ കനാബിസുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കാൻ പരസ്യദാതാക്കളെ അനുവദിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി.
2022 ഒക്ടോബർ അവസാനത്തോട് കൂടിയാണ് ഇലോൺ മസ്ക് ഔപചാരികമായി ട്വിറ്റർ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി പരസ്യദാതാക്കൾ ട്വിറ്ററിൽ നിന്ന് പിന്മാറിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ആപ്പിളും ആമസോണും ട്വിറ്ററിലെ പരസ്യദാതാക്കളിലെ പ്രധാന വരുമാന ശ്രോതസ്സുകളായിരുന്നു. ഇവരുടെ പിന്മാറ്റം ട്വിറ്ററിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകായിരുന്നു.
Comments