ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ കർണാടകയിലെത്തും. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചേരുന്ന ഉന്നതതലയോഗത്തിലും നദ്ദ പങ്കെടുക്കും. ഫെബ്രുവരി 19-മുതൽ 21 വരെ നടക്കുന്ന സന്ദർശനത്തിൽ വിവിധ പൊതുപരിപാടികളിലും അദ്ദേഹം പങ്കുചേരും.
ഉടുപ്പിയിലും ബേലൂരിലും നടക്കുന്ന പൊതുപരിപാടികളിലും ചിക്കബെംഗളൂരുവിൽ നടക്കുന്ന ബൈക്ക് റാലിയിലും നദ്ദ പങ്കെടുക്കും. ആദിശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേമഠമായ ശൃംഗേരിയിലും അദ്ദേഹം സന്ദർശനം നടത്തും. ഹാസനിൽ നടക്കുന്ന തൊഴിലാളി സമ്മേളനത്തിലും നദ്ദ പങ്കെടുക്കും .ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലായാണ് കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Comments