ഭോപ്പാൽ: വിവാഹ ദിവസം വധുവിന്റെ വീട്ടിൽ പാട്ടും നൃത്തുവും. നിക്കാഹ് നടത്താൻ വിസമ്മതിച്ച് ഇസ്ലാം മതപുരോഹിൻ. സംഗീതവും നൃത്തവും അനിഇസ്ലാമികമാണെന്ന് ന്യായം നിരത്തിയാണ് നിക്കാഹിന് തടസ്സം ഉന്നയിച്ചത്. മദ്ധ്യ പ്രദേശിലെ ഛാത്തർപൂർ ജില്ലയിലായാണ് സംഭവം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരു കുടുംബങ്ങളും പൂർത്തിയാക്കിയിരുന്നു.
മുഴുവൻ ഗ്രാമവാസികളും വിവാഹത്തിൽ സംബന്ധിക്കാനായി വീട്ടിലെത്തിയിരുന്നു. എല്ലാവരും ഒത്തു ചേരുന്ന അവസരം എന്ന നിലയിൽ ചെറിയ സംഗീത-നൃത്ത പരിപാടി കുടുംബം ഒരുക്കിയിരുന്നു. നിക്കാഹിന് നേത്യത്വം നൽകാൻ അവിടെ എത്തിയ ചെറുപ്പകാരനായ പുരോഹിതന് ഇത് ഇഷ്ടമായില്ല. ഇസ്ലാം മതത്തിന് സംഗീതവും നൃത്തവും ഹറാമാണ് അതിനാൽ താൻ ഈ നിക്കാഹ് നടത്തി തരില്ലെന്ന് അയാൾ നിലപാടെടുത്തു.
അവസാനം കുടുംബം പരസ്യമായി തന്നോട് മാപ്പ് പറഞ്ഞാൽ മാത്രമേ നിക്കാഹ് നടത്തൂ എന്നായി. അവസാനം മാതാപിതാക്കൾ തങ്ങൾ ചെയ്തത് അനി ഇസ്ലാമികമാണെന്ന് ഗ്രാമവാസികൾക്ക് മുന്നിൽ ഏറ്റുപറഞ്ഞതിന് ശേഷമാണ് നിക്കാഹ് നടന്നത്.















