ധാക്ക: ബംഗ്ലാദേശിന്റെ വിധി ഇത്തവണ നിർണ്ണയിക്കുക ഹിന്ദു വോട്ടുകൾ. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിരന്തരമായി ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഹിന്ദു സമൂഹം അസ്വസ്ഥരാണ്. ഫെബ്രുവരി അഞ്ചിന് വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിലെ പതിനാലിലധികം ക്ഷേത്രങ്ങൾ തകർത്തിരുന്നു. ഹിന്ദു വികാരം വ്രണപ്പെടുത്താൻ ബോധപൂർവ്വം മുൻകൂട്ടി തയ്യാറാക്കി പദ്ധതിയായിരുന്നു ഇതെന്നാണ് വിലയിരുത്തുന്നത്.
സിന്ദൂർപീണ്ടിയിൽ അഞ്ചും സബജ്പൂരിലും പരിസര പ്രദേശങ്ങളിലുമായി പതിനൊന്നും ക്ഷേത്രങ്ങൾ ആക്രമത്തിനിരയായിരുന്നു. തുടർന്ന് വിശ്വാസികൾ നടത്തിയ അന്വേഷണത്തിൽ വിഗ്രഹങ്ങൾ മലിനമായ ജലാശങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. എന്നാൽ ആക്രമത്തെ കുറിച്ച് നിക്ഷപക്ഷ അന്വേഷണം നടത്താനോ അക്രമികളെ പിടികൂടാനോ സർക്കാർ തയ്യാറായിട്ടില്ല.
2022-ൽ മാത്രം ബംഗ്ലാദേശിൽ 319 ക്ഷേത്രങ്ങൾ ഇസ്ലാമിക ഭികരൻ തകർത്തിരുന്നു. 51 ക്ഷേത്ര വസ്തുവകകൾ സർക്കാർ പിടിച്ചെടുത്തിരുന്നു. 66 ഹിന്ദു സ്ത്രികൾ ബലാത്സംഗത്തിന് ഇരയാവുകയും 155 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 13.1 മില്യൺ ഹിന്ദുക്കളാണ് ബംഗ്ലാദേശിൽ ഉള്ളത്. ആകെ ജനസംഖ്യയുടെ 7.95 ശതമാനം മാത്രമാണിത്.
ഈ വർഷം അവസനത്തൊടെ ബംഗ്ലാദേശിൽ പൊതു തിരഞ്ഞെടുപ്പ് നടക്കും. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്.എന്നാൽ ഭരണകൂടത്തെ നിർണ്ണയിക്കാൻ സാധിക്കുന്ന ശക്തമായ വോട്ട് ബാങ്കായാണ് ഇവർ നിലകൊള്ളുന്നത്. ഭരണകൂട വികാരം ഹിന്ദുക്കളിൽ ഉണർത്താനായി പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷൺ പാർട്ടിയാണ് ആക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഭരണക്ഷിയായ അവാമി ലീഗ് ആരോപിക്കുന്നത്. രാജ്യത്ത് ക്രമസമാധനം തകർക്കാനുള്ള നീക്കം പ്രതിപക്ഷം നടത്തുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും രംഗത്ത് വന്നിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസനത്തിന്റെ പേരിൽ വോട്ട് ചോദിക്കാനാണ് ഭരണ കക്ഷിയായ അവാമി ലീഗിന്റെ ശ്രമം.
Comments