ലക്നൗ: ഉത്തർപ്രദേശിലെ വിധാൻ ഭവനിൽ ലെജിസ്ലേറ്റീവ് ഡിജിറ്റൽ ഗാലറി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഗ്യാലറിയിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സ്ക്രീനിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. തുടർന്ന്, ഉത്തർപ്രദേശ് നിയമസഭ ചരിത്രത്തെ കുറിച്ചുള്ള ഹ്രസ്വചിത്രവും കണ്ടു.
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഈ ഡിജിറ്റൽ ഗാലറിയിലൂടെ ആളുകൾക്ക് യുപി നിയമസഭയുടെ ചരിത്രം അറിയാനാകും. അതിഥികൾക്ക് ഈ ചരിത്രം വായിക്കാനും മനസ്സിലാക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു.
നിയമസഭാ സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ധനകാര്യ മന്ത്രി സുരേഷ് ഖന്ന, ബിഎസ്പി നേതാവ് ഉമാശങ്കർ സിംഗ്, ജനസത്ത ദളിലെ രഘുരാജ് പ്രതാപ് സിംഗ്, നിഷാദ് പാർട്ടി നേതാവ് അനിൽ ത്രിപാഠി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments