ഉഡുപ്പി: പ്രധാനമന്ത്രി വാക്സീൻ ഉറപ്പാക്കിയത് കൊണ്ടാണ് മാസ്ക് ധരിക്കേണ്ട സ്ഥിതി രാജ്യത്ത് ഇല്ലാതായത് എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. കർണാടകയിലെ ഉഡുപ്പിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ജെ.പി നദ്ദ ഇങ്ങനെ പറഞ്ഞത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇപ്പോഴും മാസ്ക് ധരിക്കുന്നുണ്ട്. 67 ശതമാനം പേർക്ക് മാത്രമേ അവിടെ വാക്സിൻ ലഭിച്ചിട്ടൊള്ളു. അതിനാലാണ് ജോ ബൈഡന് മാസ്ക് ധരിക്കാതെ നടക്കാൻ സാധിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ 220 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിനാലാണ് നിങ്ങൾക്ക് മാസ്ക് ധരിക്കണ്ട. എല്ലാവരും അടുത്തടുത്ത് ഇരിക്കാം. ഇതൊക്കെ ഇവിടെ മാത്രം സാധ്യമാകുകയൊള്ളു. മോദി സർക്കാർ കൊവിഡ് പ്രതിസന്ധിയിൽ നടത്തിയ ശക്തമായ നടപടികളെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വാക്സീൻ നിർമാണത്തിലും വിതരണത്തിലും കിതയ്ക്കുമ്പോഴാണ് ഇന്ത്യയുടെ നേട്ടം. ലോകരാജ്യങ്ങൾ ഇന്ത്യയുടെ ഈ നേട്ടത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു.
Comments