ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 792 ഗ്രാം സ്വർണവുമായി ദുബായിൽ നിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ഞായറാഴ്ച ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്ന് AI-906-എന്ന വിമാനത്തിൽ എത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോൾ 39.75 ലക്ഷം രൂപ വിലയുള്ള 792 ഗ്രാം സ്വർണമാണ് കണ്ടത്തിയത്. രണ്ട് ട്രോളി ബാഗുകളിൽ നാല് കഷ്ണങ്ങളായാണ് സ്വർണ്ണം ഒളിപ്പിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ 1.12 കോടി രൂപ വിലമതിക്കുന്ന 2,234 ഗ്രാം സ്വർണവും പിടികൂടിയിരുന്നു. ഫെബ്രുവരി 19ന് രണ്ട് വ്യത്യസ്ത കേസുകളിലായി 1900 കിലോയിലധികം സ്വർണവും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
Comments