നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് പ്രോമിസിംഗ് ആക്ടർക്കുള്ള ദാദ സാഹേബ് ഫാൽകെ ആവാർഡ് ലഭിച്ചു. തിങ്കളാഴ്ച മുംബൈയിൽ നടന്ന ദാദ സാഹേബ് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിലാണ് അവർഡ് ദാനം നടന്നത്. കാന്താരയുടെ ഹിന്ദിയിലേക്ക് മൊഴിമാറ്റിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.
അന്തരിച്ച അഭിനേതാവ് പുനീത് രാജ് കുമാറിനും വിഖ്യാതനായ കന്നഡ സംവിധായക എസ്.കെ ഭഗവാനും ഈ അവർഡ് സമർപ്പിക്കുന്നതായി അവാർഡ് ലഭിച്ച ശേഷം അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ജനങ്ങൾക്കും ദൈവിക കഥകൾ എഴുതുന്ന നാടകകൃത്തുക്കൾ എന്നിവർക്കും ഈ ആവാർഡ് സമർപ്പിക്കുനതായും ആദ്ദേഹം പറഞ്ഞു. കാന്താര ചലചിത്ര ലോകത്ത് പുതിയ മാനങ്ങൾ സൃഷ്ടിച്ച ചിത്രമാണ്. പല സംവിധായകർക്കും കാന്താര ഒരു പ്രചോദനമായി തീർന്നിരുന്നു.
Comments