പുരുഷന്മാരുടെ തട്ടകത്തിലെ മറക്കാനാകാത്ത മുഖം; പ്രേക്ഷകരെ കൈക്കുള്ളിലാക്കുന്ന മായലോകം തീർത്ത സുബി വിടവാങ്ങുമ്പോൾ....
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരുഷന്മാരുടെ തട്ടകത്തിലെ മറക്കാനാകാത്ത മുഖം; പ്രേക്ഷകരെ കൈക്കുള്ളിലാക്കുന്ന മായലോകം തീർത്ത സുബി വിടവാങ്ങുമ്പോൾ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 12:30 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മലയാളാ ടെലിവിഷൻ ആരാധകരുടെ മനസ്സിലേക്ക് കയറികൂടിയ താരമാണ് സുബി സുരേഷ്. സുബിയുടെ വിയോ​ഗ വാർത്തയുടെ ​ഞെട്ടലിലാണ് സിനിമാ ടെലിവിഷൻ താരങ്ങൾ. തൊണ്ണൂറുകളിൽ പുരുഷന്മാരുടെ തട്ടകമായിരുന്ന ടെലിവിഷൻ മേഖലയിലേക്ക് രണ്ടായിരത്തിന്റെ ആരംഭത്തിൽ ചടുലതയോടെയാണ് സുബി കടന്നു വന്നത്.

പുരുഷന്മാർ അടക്കി വാണിരുന്ന കോമഡി സ്‌കിറ്റിൽ സുബിയായിരുന്നു ഏക പെൺതരി. ഏത് റോൾ കിട്ടിയാലും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് തന്നെയാണ് സുബിയുടെ വിജയം. സിനിമാലയിലൂടെയാണ് ടെലിവിഷൻ ലോകത്ത് സുബി തുടക്കം കുറിച്ചത്. കോമഡി സ്‌കിറ്റായാലും അവതരണമായാലും പ്രേക്ഷകരുടെ മനം നിറയ്‌ക്കാൻ സുബിക്ക് നിമിഷങ്ങൾ മാത്രം മതിയായിരുന്നു. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികളിൽ താരം തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും സുബിയുടെ പ്രത്യേകതയാണ്. ഇന്ന് ടെലിവിഷൻ ലോകത്ത് തിളങ്ങുന്ന ഓരോ പെൺകുട്ടികൾക്കും പ്രചോദനമായത് സുബി സുരേഷാണ്.

പുരുഷന്മാർക്കിടയിലെ ചങ്കൂറ്റമുള്ള സ്ത്രീ എന്നാണ് സുഹൃത്തുകൾ സുബിയെ വിശേഷിപ്പിക്കുന്നത്. 20 വർഷക്കാലം മുമ്പ് പുരുഷന്മാരോടൊപ്പം സ്ത്രീകൾ യാത്ര ചെയ്യാൻ പോലും മടിച്ചിരുന്ന സമയത്താണ് സുബി വിദേശരാജ്യങ്ങളിൽ സ്‌റ്റേജ് ഷോകൾ ചെയ്യാൻ ധൈര്യപൂർവ്വം മുന്നോട്ട് വന്നത്. കുടുംബത്തിൽ നിന്നുള്ള പിന്തുണയുമാണ് സുബിയുടെ വിജയ രഹസ്യം. വളരെ അധികം വർക്ക് ഹോളിക് ആയിരുന്ന സുബി ആരോഗ്യം ശ്രദ്ധിക്കാതെ, ഉറക്കം പോലും ഇല്ലാതെയാണ് പലപ്പോഴും ജോലി ചെയ്തിരുന്നത്. കഷ്ടപ്പെട്ട് അധ്വാനിച്ച് പണം ഉണ്ടാക്കി കുടുംബത്തെയും രക്ഷിച്ചു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം തുടർന്ന് സെന്റ് തെരേസാസിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. സ്‌കൂൾ പഠനകാലത്തു നല്ലൊരു നർത്തകിയായിരുന്നു. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്‌ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.

Tags: MALAYALAM MOVIESubi SureshCelibrity Death
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies