ഡെറാഡൂൺ: ഓംകാരേശ്വർ ക്ഷേത്ര സമുച്ചയം പുനരുദ്ധീകരിക്കുന്നു. രാജ്യത്തെ പ്രമുഖ മാദ്ധ്യമ സ്ഥാപനമായ മധുരയിലെ എക്സ്പ്രസ് പബ്ലിക്കേഷനാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എക്സ്പ്രസ് പബ്ലിക്കേഷനും ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്രകമ്മറ്റിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
ആദ്യ ഘട്ട പ്രവർത്തനങ്ങൾ എക്സ്പ്രസ് പബ്ലിക്കേഷൻ ഏറ്റെടുക്കും. ബികെടിസി (ബദരീനാഥ്-കേദാർനാഥ് ക്ഷേത്രകമ്മറ്റി)യുടെ വാസ്തു ശില്പിയാണ് പുനരുദ്ധാരണം രൂപകല്പന ചെയ്തിരിക്കുന്നത്. പഹാരി പുരാണ ശൈലിയിലാണ് ക്ഷേത്ര സമുച്ചയം പുനരുദ്ധീകരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിലെ ടെംബിൾ പ്ലാസ, അഡ്മിൻ കെട്ടിടം, നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ നവീക്കരിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ബികെടിസിയുടെ എഞ്ചിനിയറിംഗ് വിഭാഗമാണ് നിരീക്ഷിക്കുന്നത്.
ഇതിനായി മൊത്തം 470.39 ലക്ഷം രുപയാണ് ചിലവാക്കുന്നത്. ബികെടിസി ഓഫീസിൽ വച്ച് ചെയർമാൻ അജേന്ദ്ര അജയുടെ സാന്നിധ്യത്തിലാണ് ധാരണാ പത്രം ഒപ്പുവച്ചത്. ബികെടിസിക്കു വേണ്ടി സിഇഒ യോഗേന്ദ്ര സിംഗും എക്സ്പ്രസ് പബ്ലിക്കേഷന് വേണ്ടി ജനറൽ മാനേജർ അവനീഷ് സിംഗ് പ്രോജക്ട്ധാരണാ പത്രത്തിൽ ഒപ്പുവച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ മാർച്ചിൽ ഭൂമിപൂജയും നടത്തും.
Comments