ന്യൂഡൽഹി: ടാറ്റ മോട്ടേഴ്‌സിന് ഊബറിൽ നിന്ന് വമ്പൻ ഓർഡർ. 25,000 ഇലക്ട്രിക്ക് കാറുകളാണ് ഓൺലൈൻ ടാക്‌സി കമ്പനി വാങ്ങുന്നത്. ഇത് സംബന്ധിച്ച കരാറിൽ ഇരു കമ്പനികളും ഒപ്പിട്ടു. എക്സ്പ്രസ്-ടി ഇലക്ട്രിക്ക് കാറുകൾക്കാണ് ഊബർ ഓർഡർ നൽകിയിരിക്കുന്നത. പ്രകൃതി സൗഹൃദ വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ടാക്‌സി കമ്പനി ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നത്.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരബാദ്, ബംഗളൂരു, അഹമ്മദബാദ് എന്നീ നഗരങ്ങളിലാണ് ഇവ സർവീസ് നടത്തുക. ഒന്നര വർഷത്തിനുള്ളിൽ 25,000 കാറുകളും കൈമാറും എന്നാണ് സൂചന. കഴിഞ്ഞ വർഷവും 23,000 ഇലക്ട്രിക്ക് കാറുകൾ നൽകാനുള്ള കരാറിൽ ടാറ്റ എത്തിയിരുന്നു. ഇതിൽ 10,000 കാറുകൾ ബ്ലൂസ്മാർട്ട് മൊബിലിറ്റിക്കായിരുന്നു.
9.54 ലക്ഷമാണ് ഇതിന്റെ വിപണി വില. ടാക്‌സി എന്ന പ്രത്യേക ലക്ഷ്യം വെച്ച കൊണ്ടാണ് ടാറ്റ എക്‌സ്പ്രസ്- ടി പുറത്തിറക്കിയത്. ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് യഥാക്രമം 90 മിനിറ്റിലും 110 മിനിറ്റിലും 0-80 ശതമാനം മുതൽ പൂർണ്ണമായി ചാർജ് ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.
Comments