അത്താഴം കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ പ്രാതൽ; ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട ഇടവേള അറിഞ്ഞിരിക്കണം..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത്താഴം കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ പ്രാതൽ; ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട ഇടവേള അറിഞ്ഞിരിക്കണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 08:47 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യപരമായ നിലനിൽപ്പിന് ആഹാരം കഴിക്കുകയെന്നത് അത്യന്താപേക്ഷിതമാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ എപ്പോഴാണ് ആഹാരം കഴിക്കുന്നത് എന്നുള്ളതും പ്രധാനം തന്നെ. ശരിയായ ഭക്ഷണക്രമം കേവലം ശരീരത്തിന് ഊർജ്ജം നൽകുക മാത്രമല്ല ചെയ്യുക, ദീർഘായുസ്സ് പോലും പ്രദാനം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതുപ്രകാരം എപ്പോഴെല്ലാം ഭക്ഷണം കഴിക്കണമെന്ന് നോക്കാം..

പ്രഭാത ഭക്ഷണം..

ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ് പ്രഭാത ഭക്ഷണം. രാത്രി ഭക്ഷണം കഴിച്ച് 12 മണിക്കൂറുകൾ പിന്നിടുമ്പോൾ പ്രാതൽ കഴിക്കാവുന്നതാണ്. ഉദാഹരണത്തിന് തലേന്ന് രാത്രി ഒമ്പത് മണിക്കാണ് അത്താഴം കഴിച്ചതെങ്കിൽ പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് പ്രഭാത ഭക്ഷണം കഴിക്കാം. വയറുനിറയെ, പോഷകസമ്പന്നമായ ആഹാര പദാർത്ഥങ്ങൾ പ്രാതലായി കഴിക്കുന്നതാണ് നല്ലത്. അതിരാവിലെ എഴുന്നേറ്റാലും തലേന്ന് രാത്രി ഭക്ഷണം കഴിച്ച് 12 മണിക്കൂർ പിന്നിട്ടതിന് ശേഷമേ പ്രാതൽ കഴിക്കാവൂവെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉച്ചഭക്ഷണം..

പ്രഭാതഭക്ഷണം കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നതാണ് ഉചിതം. അതേസമയം ഒരുപാട് നേരം ഇടവേളയെടുക്കാനും പാടില്ല. കഴിച്ച ഭക്ഷണം ദഹിക്കാൻ നാല് മണിക്കൂറോളം വേണ്ടി വരുമെന്നാണ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാതലിന് ശേഷം നാല് മണിക്കൂർ ഇടവേളയെടുക്കാൻ ആവശ്യപ്പെടുന്നത്. ഉച്ചഭക്ഷണം വൈകുന്നതും ദഹന സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കും. അതിനാൽ അൾസർ, അസിഡിറ്റി ഉൾപ്പെടെയുള്ള രോഗങ്ങൾ ഒഴിവാക്കാൻ പ്രാതൽ കഴിച്ച് 4 മണിക്കൂറിനുള്ളിൽ ഊണ് കഴിക്കുക.

അത്താഴം..

ഉച്ചഭക്ഷണത്തിന് സമാനമായി അത്താഴഭക്ഷണവും നാല് മണിക്കൂർ കഴിഞ്ഞാൽ കഴിക്കേണ്ടതാണ്. ഇടവേള പരമാവധി 6 മണിക്കൂർ വരെയാകാം. ഇതിൽ കൂടുതൽ വൈകി അത്താഴം കഴിക്കാൻ ശ്രമിക്കരുത്. ഇത് പിറ്റേന്ന് രാവിലെയുള്ള ഭക്ഷണക്രമത്തെ ബാധിക്കുന്നതാണ്. രാവിലെയും ഉച്ചയ്‌ക്കും വയറുനിറയെ ആഹാരം കഴിക്കാമെങ്കിലും രാത്രി ഭക്ഷണം ലഘുവായിരിക്കാൻ ശ്രദ്ധിക്കണം.

ആഹാരം കഴിക്കുന്ന സമയത്തെ പോലെ തന്നെ കഴിക്കുന്ന ആഹാരത്തിന്റെ ഗുണനിലവാരവും പ്രധാനപ്പെട്ടതാണെന്ന് ഓർക്കുക. പോഷകസമൃദ്ധമായ, ആരോഗ്യകരമായ ഭക്ഷണ സാധനങ്ങൾ ശീലമാക്കാം. ശരീരഭാരം പരിധിയിൽ അപ്പുറം കൂടാതെയും കുറയാതെയും നോക്കുന്നതും, ശരീരഭാരം നിയന്ത്രിച്ച് ജീവിക്കാൻ ശ്രമിക്കുന്നതും ആരോഗ്യകരമായ ജീവിതശൈലി പ്രദാനം ചെയ്യും.

കഴിക്കുന്ന ആഹാരം, അതിന്റെ അളവ്, കഴിക്കുന്ന സമയം, കഴിക്കുന്ന രീതി തുടങ്ങിയവയെല്ലാം ആരോഗ്യത്തെ ബാധിക്കുമെന്ന് ഓർക്കുക.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies