കൊച്ചി : ഈസ്‌റ്ററിന് ഡിജിറ്റൽ നോമ്പാചരണത്തിന് ആഹ്വാനവുമായി കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം ഇത്തവണ മൊബൈൽ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. തലമുറകൾ മാറുമ്പോൾ പഴയരീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പും കാലികപ്രസക്തമാക്കണമെന്ന് വ്യക്തമാക്കിയാണ് രൂപതയുടെ നിർദ്ദേശം.
ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പ് ആചരണത്തിലാണ് ക്രിസ്തീയ വിശ്വാസികൾ. 50 ദിവസം നീളുന്ന നോമ്പ് കാലത്ത് വിശ്വാസികൾ മത്സ്യവും മാംസവും ഭക്ഷണത്തിൽ വർജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്.
ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്‌ടം കുറയ്‌ക്കാൻ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ് ബിഷപ്പ് ജോർജ് മഠത്തികണ്ടത്തിൽ ആവശ്യപ്പെട്ടത്.
യുവജനങ്ങളും കുട്ടികളും ഡിജിറ്റൽ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു
Comments