പൂനൈ : മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഭർത്താവ് ദേവീസിംഗ് ഷെഖാവത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച പൂനൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ഷെഖാവത്ത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തോടൊപ്പം പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ദേവിസിംഗ് ഷെഖാവത്തിന്റെ വിയോഗവാർത്താ ഞെട്ടലോടെയാണ് അറിഞ്ഞതെന്നും അനുശോചനം അറിയിക്കുന്നുവെന്നും മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. എൻസിപി അദ്ധ്യക്ഷൻ ശരദ് പവറും ഷെഖാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മുതിർന്ന കോൺഗ്രസ് നേതാവും കർഷകനുമായിരുന്നു ദേവിസിംഗ് ഷെഖാവത്ത്. രാജസ്ഥാനിലെ അമരാവതിയിൽ മേയറായി അദ്ദേഹം സേവനമനുഷ്ടിച്ചുണ്ട്. വിദ്യാഭാരതി ശിക്ഷൺ് സൻസ്തയുടെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം.
Comments