എന്റെ ആദ്യ ചിത്രം: ശ്രീദേവിയുടെ ആരും കാണാത്ത ചിത്രങ്ങൾ പങ്കുവെച്ച് നിർമ്മാതാവും ഭർത്താവുമായ ബോണി കപൂർ : ജനമസുകളിൽ നിത്യദേവതയായി തുടരുമെന്ന് ആരാധകർ

Published by
Janam Web Desk

മുംബൈ : ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന നടിയാണ് ശ്രീദേവി. അന്നും ഇന്നും ശ്രീദേവിക്ക് സിനിമാ ലോകത്തുള്ള സ്ഥാനം അത് പോലെ തുടരുന്നു. തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി നിരവധി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 2018 ഫെബ്രുവരി 24 നാണ് നടി വിടവാങ്ങിയത്. മരിച്ചിട്ടും ആരാധകരുടെ മനസ്സിൽ അനശ്വര നായികയായി ശ്രീദേവി തുടരുകയാണ്. നിര്‍മ്മാതാവായ ബോണി കപൂറായിരുന്നു ശ്രീദേവിയെ വിവാഹം ചെയ്തത്.

ഇപ്പോഴിതാ ബോണി കപൂർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ശ്രീദേവിയുടെ ഫോട്ടോയാണ് ശ്രദ്ധ ആകർഷിക്കുന്നത്. ശ്രീദേവിയുടെ അഞ്ചാം ചരമവാർഷികത്തിന് ഇൻസ്റ്റാഗ്രാമിൽ പ്രിയതമയ്‌ക്കൊപ്പമുള്ള പഴയകാല ചിത്രങ്ങളാണ് ബോണി കപൂർ പങ്കുവെച്ചത്. “എന്റെ ആദ്യ ചിത്രം …… 1984” എന്നാണ് ബോണി കപൂർ നൽകിയ അടികുറിപ്പ്.

boney kapoor, Sridevi

https://www.instagram.com/p/CpBKF61o0aP/?utm_source=ig_web_button_share_sheet

ചിത്രത്തിൽ ശ്രീദേവിയും ബോണിയും പുഞ്ചിരിക്കുന്നതായി കാണാം. ചിത്രം പങ്കിട്ടതിന് തൊട്ടുപിന്നാലെ ആരാധകർ നിരവധി കമൻ്റുകളുമായി എത്തി. മിസ് യു ശ്രീദേവി മാം എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. നിങ്ങൾ വളരെ മനോഹരമായിരിക്കുന്നു, നിങ്ങൾ രണ്ടുപേരും അത്ഭുതമാണ്.. ബോണിജി, നിങ്ങൾ തകർന്ന് പോകരുത് … ശ്രീദേവി കവിളിൽ ചുംബിക്കുന്ന മറ്റൊരു ചിത്രവും നിർമ്മാതാവ് പങ്കുവെച്ചു.

boney kapoor, Sridevi

https://www.instagram.com/p/CpBL-hOISkS/?utm_source=ig_web_copy_link  

2018 ഫെബ്രുവരി 24 ന് ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ പോയ ശ്രീദേവി അന്തരിച്ചെന്ന വാർത്തയാണ് പുറത്ത് വന്നത്. ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ദുബായ് പോലീസ് അറിയിചെ്ങ്കിലും, എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല.

boney kapoor, Sridevi

ശ്രീദേവി 1963 ഓഗസ്റ്റ് 13-ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ജനിച്ചത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. മാതാവ് രാജേശ്വരി തെലുഗു സംസാരിക്കുന്നവരാണ്. ശ്രീലത എന്ന ഒരു സഹോദരിയുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെ അസാധാരണമായ അഭിനയത്തിനാണ് ശ്രീദേവിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. 2017 -ൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ശ്രീദേവി വേഷമിട്ടിട്ടുണ്ട്.

 

 

Share
Leave a Comment