ഒരു വീടിന് മനോഹാരിത നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ് ചുമരുകളും അവയ്ക്ക് നൽകിയിരിക്കുന്ന പെയിന്റും. ഏതുനിറം പൂശിയ ചുമരുകൾ ആണെങ്കിലും ഒരു അഴുക്കുപോലും പറ്റാതെ കിടക്കുന്നത് കാണാനാണ് ഭംഗി. ഏതെങ്കിലും രീതിയിലുള്ള വരയോ കുറിയോ ചുമരിൽ വന്ന് കഴിഞ്ഞാൽ ചുമരുകളുടെ സൗന്ദര്യം നഷ്ടപ്പെടുന്നതാണ്.
കുട്ടികൾ ഉള്ള വീടുകളിലെ ചുമരുകൾ ശ്രദ്ധിച്ചിട്ടുണ്ടോ.. ആകെ അലങ്കോലമായി കിടക്കും.. ക്രയോണും സ്കെച്ചും ഉപയോഗിച്ച് വരച്ച പാടുകളും മറ്റ് അഴുക്കുകളും നിറഞ്ഞ ചുമരുകൾ കൊച്ചുകുട്ടികൾ ഉള്ള വീടുകളിലെ പ്രത്യേകതയാണ്. എന്നാൽ ചുമരിൽ അടങ്ങിയ ഏത് അഴുക്കും കളയാൻ ഒരു വഴിയുണ്ട്.
അതാണ് ടൂത്ത് പേസ്റ്റ്.. നമ്മുടെ മക്കൾ വരച്ച് വൃത്തികേടാക്കിയ ചുമരുകൾ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത്, ഒരു സ്പോഞ്ച് എടുക്കുക എന്നുള്ളതാണ്. ആ സ്പോഞ്ചിലേക്ക് അൽപം വെള്ളം ഒഴിച്ച്, നല്ലപോലെ ഈർപ്പമുള്ളതാക്കുക. ശേഷം സ്പോഞ്ചിൽ അൽപം കോൾഗേറ്റ് പേസ്റ്റ് പുരട്ടുക. തുടർന്ന് കറ പറ്റിപിടിച്ചിരിക്കുന്ന ചുമരിലേക്ക് പുരട്ടുക. ശേഷം നല്ലപോലെ ഉരയ്ക്കുക. ക്രെയോൺ, സ്കെച്ച് എന്നിവ കൊണ്ട് വരച്ച പാടുകളും മറ്റ് കറകളും ചളികളും അഴുക്കുകളുമെല്ലാം ഇത്തരത്തിൽ തുടച്ചാൽ പമ്പകടക്കുന്നതാണ്. ചുമരുകൾ പഴയപോലെ വെടിപ്പായി കിട്ടുന്നതുമാണ്..















