ബെംഗളൂർ: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നേരത്തെ രണ്ട് പേരെ കൊന്ന കാട്ടാനയെ പിടികൂടിയ ഫോറസ്റ്റ് ഓഫീസർമാരെ ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പ്രദേശവാസികൾ ഔദ്യോഗിക വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കി. മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് മുജൂർ സംരക്ഷിത വനത്തിന് സമീപം വനപാലകർ ആനയെ പിടികൂടിയത്.
കാട്ടാനയെ പിടികൂടുന്നതിൽ അധികാരികൾ വിജയം ആഘോഷിക്കുമ്പോൾ, ഗ്രാമവാസികൾ അവരോട് സഹകരിക്കാതെ മാറി നിന്നു. പ്രദേശത്തെ പ്രശ്നമുണ്ടാക്കുന്ന മറ്റ് ആനകളെ പിടിക്കാനും ഗ്രാമവാസികൾ ആവശ്യപ്പെട്ടു. തുടർന്ന് ഉണ്ടായ തർക്കത്തിൽ ഗ്രാമവാസികൾ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
രണ്ട് പോലീസ് വാഹനങ്ങൾ, വനംവകുപ്പിന്റെ ഒരു ജീപ്പ്, വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനം എന്നിവ തകർന്നു. അറസ്റ്റിലായ ഏഴുപേരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആനകളെ പിടിക്കാനുള്ള ഓപ്പറേഷൻ അധികൃതർ നിർത്തിവെച്ചു. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് ശേഷം മാത്രമേ ഇനി പുനരാരംഭിക്കൂ എന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
Comments