ഗാന്ധിനഗർ : ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഉച്ചകഴിഞ്ഞ് 3.21-ഓടെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
Comments