ഛണ്ഡിഗഢ്: നിരന്തരമായി ആക്രമണം നേരിടുന്ന പശ്ചാത്തലത്തിൽ സിഖ് ഘട്ക പരിശീലിച്ച് പഞ്ചാബ് പോലീസ്. ആദ്യ ഘട്ടത്തിൽ മുക്സാർ ജില്ലയിലെ പോലീസുകാർക്കാണ് പരിശീലനം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഖലിസ്ഥാൻ വാദികൾ ആക്രമിച്ച അഞ്ചാല പോലീസ് സ്റ്റേഷൻ മുക്സാർ ജില്ലയിലാണ്.
ഫെബ്രുവരി 26 നാണ് പരിശീലന പദ്ധതി പഞ്ചാബ് പോലീസ് ആരംഭിച്ചത്. ഘട്ക പരിശീലിപ്പിക്കാൻ രണ്ട് നിഹാംഗുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ക്യുക്ക് റിയാക്ഷൻ ടീമിലെ 250 പോലീസുകാരെ പരിശീലിപ്പിച്ചതായും മുക്സാർ ഡിഎസ്പി വ്യക്തമാക്കി.
After a clash between the supporters of Amritpal Singh & the police at Ajnala Police Station, The Muktsar Police started learning ‘gatka’ (Sikh martial arts skills) from ‘nihangs’ at the district Police Lines. pic.twitter.com/OxHtpjqjjK
— Gagandeep Singh (@Gagan4344) February 27, 2023
ഫെബ്രുവരി 23 നാണ് വാരിസ് പഞ്ചാബ് ദേ എന്ന ഖാലിസ്ഥാൻ വാദ സംഘടന പ്രവർത്തകർ അഞ്ജാല പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നത്. ലവ്പ്രീത് തൂഫാൻ എന്ന വാരിസ് പഞ്ചാബ് ദേ സംഘടന നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ആക്രമികളിൽ മിക്കവരും ഘട്ക പരിശീലിച്ചവരായിരുന്നു. അതിനാലാണ് അവരെ ഫലപ്രദമായി തടയാൻ സാധിക്കാത്തതെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ക പരിശാലനം ആരംഭിച്ചിരിക്കുന്നത്.
പുരാതന സിഖ് ആയോധന കലായാണ് ഘട്ക. സിഖ് ഗുരുക്കന്മാരാൽ കൈമാറ്റപ്പെട്ടുവന്ന ആയോധന വിദ്യയാണിത്. ഇത് പരിശീലിക്കുന്നവർ നിഹാംഗ് എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റുമായി ഇതിന് സാമ്യയുണ്ട്.
Comments