തമിഴിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തു മുഴുവൻ ആരാധകരുള്ള നടിയാണ് ജ്യോതിക. നടൻ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം വമ്പൻ തിരിച്ചു വരവാണ് നടത്തിയത്. തമിഴിലും മലയാളത്തിലുമടക്കം ഒരുപിടി നല്ല ചിത്രങ്ങളിളെ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. സിനിമയ്‌ക്ക് പുറമെ അവാർഡ് നിശകളിലും പൊതുപരിപാടികളിലും ജ്യോതിക തിളങ്ങാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു പുരസ്‌കാര ചടങ്ങിനിടയിൽ നിന്നുള്ള ജ്യോതികയുടെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വേദിയിൽ അവാർഡ് വാങ്ങാനെത്തിയപ്പോൾ ‘സിലമ്പാട്ടം’ ചെയ്യുന്ന ജ്യോതികയുടൈ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 2019-ൽ പുറത്തിറങ്ങിയ രാക്ഷസി എന്ന സിനിമയ്‌ക്കു വേണ്ടി താരം സിലമ്പാട്ടം അഭ്യസിച്ചിട്ടുണ്ട്. എന്നാൽ ഒരു പൊതുവേദിയിൽ ഇതാദ്യമായാണ് ജ്യോതിക സിലമ്പാട്ടം അവതരിപ്പിക്കുന്നത്.
Singa…… Penneee….. #Jyothika Akka
🔥❤️🤌#Suriya42 @Suriya_offl pic.twitter.com/Dtd83Hymg2
— Smuggler Deva (VV) (@VaadiVaasal1234) February 24, 2023
സാരിയുടുത്താണ് ജ്യോതിക പുരസ്കാര വേദിയിൽ എത്തിയത്. വളരെ നിസ്സാരമായി സിലമ്പാട്ടം കാഴ്ച വച്ചുകൊണ്ട് കാണികളെ ജ്യോതിക അത്ഭുതപ്പെടുത്തി. താരത്തിന്റെ പ്രകടനം കണ്ട് വേദിയിൽ ഇരുന്ന സഹപ്രവർത്തകരും ആരാധകരും കയ്യടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ജ്യോതികയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Comments