ഇന്ന് ലോകവന്യജീവി ദിനം. ഭാവി തലമുറയ്‌ക്കായി വന്യ ജീവികളും സസ്യജാലങ്ങളും ചേരുന്ന പ്രകൃതിയെ സംരക്ഷിക്കുക എന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം ൽകുന്നത് . ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തിലാണ് വന്യജീവി ദിനം ആചരിക്കുന്നത്. വന്യജീവി സംരക്ഷണത്തിന് ഏവരുടെയും സഹകരണം ഉറപ്പ് വരുത്തുക എന്നതാണ് ഇത്തവണ യുഎൻ മുന്നോട്ട് വെക്കുന്ന ആശയം. കേരളത്തിൽ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ദിനം കടന്നുപോകുന്നത്.
1992-ൽ റിയോ ഡി ജനിവയിൽ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച് അന്താരാഷ്‌ട്ര സമ്മേളനം നടക്കുകയുണ്ടായി. അന്ന് അംഗീകരിച്ച ജൈവസംരക്ഷണ ഉടമ്പടി നിയമമായതോടെയാണ് വന്യജീവി സംരക്ഷണം ലോകവ്യാപകമായി ചർച്ചയായത്. 2013- ഡിസംബറിൽ ചേർന്ന യു.എൻ. പൊതുസഭയുടെ 68-ാമത് സമ്മേളനത്തിലാണ് മാർച്ച് മൂന്ന് വന്യജീവി ദിനമായി ആചരിക്കാൻ ഔദ്യോഗികമായി തീരുമാനിക്കുന്നത്.
സസ്യ- ജന്തുജാലങ്ങളുടെ പരസ്പര വ്യാപാരം അവയുടെ നിലനിൽപിന് ഭീഷണിയാകില്ലെന്ന് ഉറപ്പു വരുത്താൻ വിവിധ രാജ്യങ്ങൾ സിഐടിഇഎസ് (കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേയ്ഡ് ഇൻ എൻഡേയ്ഞ്ചേഡ് സ്പീസിസ് ഓഫ് വൈൽഡ് ഫോണ ആൻഡ് ഫ്‌ളോറ എന്ന കരാറി(1973)ൽ ഒപ്പുവെച്ച ദിനമാണ് യഥാർത്ഥത്തിൽ മാർച്ച് മൂന്ന്. കരാർ ഒപ്പുവെച്ച് അമ്പത് ആണ്ട് പൂർത്തിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ദിനത്തിന്.
Comments