തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർദ്ധിച്ചതൊടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലിങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. ഇതേ രീതിയിൽ അന്തരീക്ഷ താപനില വർദ്ധിക്കുകയാണൈങ്കിൽ ജല ഉപഭോഗത്തിൽ നിയന്ത്രണം ഉൾപ്പടെയുള്ള കാര്യങ്ങൾ ആവശ്യമായി വന്നേക്കാം.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.കാസർക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചില സ്ഥലങ്ങളെ ഭൂഗർഭ ജലത്തിന്റെ തോത് ക്രിട്ടികൽ നിലയിലാണ്.
അന്തരീക്ഷ താപ നില ഉയർന്ന് നിൽക്കുകയാണ്. ഫെബ്രുവരി മാസത്തെ കണക്കെടുത്താൽ പാലക്കാട് ജില്ലയിൽ രാത്രി കാലത്തെ താപനിലയിൽ 2.9 ഡിഗ്രിയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൊച്ചി, കൊല്ലം, തൃശൂർ ജില്ലകളിൽ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാൾ അൽപം കുറഞ്ഞിട്ടുള്ളത്. എന്നാൽ മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നും ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Comments