പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണ് പുഴ മുതൽ പുഴ വരെ; 102 വർഷങ്ങൾക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്; ചെവി പൊത്തിക്കോളൂ, താങ്ങുകയില്ല നിങ്ങൾ ഈ ഹൃദയവിലാപം: ടി.ജി മോഹൻദാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണ് പുഴ മുതൽ പുഴ വരെ; 102 വർഷങ്ങൾക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്; ചെവി പൊത്തിക്കോളൂ, താങ്ങുകയില്ല നിങ്ങൾ ഈ ഹൃദയവിലാപം: ടി.ജി മോഹൻദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 04:52 pm IST
FacebookTwitterWhatsAppTelegram

രാമസിംഹൻ സംവിധാനം ചെയ്ത ‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണെന്ന് ടി.ജി മോഹൻദാസ്. എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചിട്ടും ഒരു ദൈവവും തുണയ്‌ക്കെത്താതെ നിസ്സഹായമായിപ്പോയ ഒരു സമാജത്തിന്റെ കഥയാണിത്. സിനിമയെ ശാസ്ത്രീയമായി വിലയിരുത്തുന്നവർ ഇവിടെയുണ്ട്. ഇഴകീറി പരിശോധിച്ച് വിമർശിക്കുന്നവരോട് തർക്കത്തിനില്ല. എന്നാൽ, നൂറ്റിരണ്ടു വർഷങ്ങൾക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്. ചെവി പൊത്തേണ്ടവർ പൊത്തിക്കോളൂ എന്നും ഈ ഹൃദയവിലാപം ആരും താങ്ങുകയില്ലെന്നും ടി.ജി മോഹൻദാസ് പറഞ്ഞു.

‘ആകസ്മികവും ശുഭപര്യവസായിയുമായ ഒരു നിഷ്കളങ്ക തീർത്ഥാടനത്തിന്റെ കഥയായിരുന്നു മാളികപ്പുറം. അയ്യപ്പൻ എന്ന പവിത്ര ശക്തി കനിഞ്ഞനുഗ്രഹിച്ച സിനിമ. ഒരു നല്ല സിനിമ. സ്വാഭാവികമായും ആ കഥയും ആഖ്യാനവും ജനങ്ങളിൽ ഭാവാത്മകമായ പ്രതികരണമുണ്ടാക്കി. സിനിമ വിജയിച്ചു. 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ, പക്ഷേ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണ്. എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചിട്ടും ഒരു ദൈവവും തുണയ്‌ക്കെത്താതെ നിസ്സഹായമായിപ്പോയ ഒരു സമാജത്തിന്റെ കഥ. അവന്റെയും അവളുടെയും കഥ- അല്ല; ചരിത്രം. ഇത് പരാജയത്തിന്റെ, പലായനത്തിന്റെ ചരിത്രം. പുരവാതിൽ പിന്നിലടഞ്ഞു പോലും, പരദൈവവും കാത്തതില്ല പോലും…(സുഗതകുമാരി ടീച്ചറിന്റെ വരികളാണ്) ഈശ്വരൻ പോലുമുപേക്ഷിച്ചവൾ.

തന്റെ ശരീരം അവർ കടിച്ചു പറിച്ചപ്പോൾ തൊണ്ടക്കുഴിയിൽ നിന്ന് പുറപ്പെടാൻ പോലും ധൈര്യമില്ലാതെ പോയ ഒരു കരച്ചിലിന്റെ കഥ. വാളിന്റെ ശീൽക്കാരത്തിൽ ഒരു ആർത്തനാദം പോലും പുറപ്പെടുവിക്കാതെ നടുങ്ങുന്ന ശിരസ്സായും പിടയ്‌ക്കുന്ന കബന്ധമായും കിണറിന്റെ അഗാധതയിലേക്ക് തള്ളപ്പെട്ടവന്റെ ഒരു ചെറിയ ഞരക്കം. അവന്റെ കഥ! എന്തുകൊണ്ടാണ് ദൈവം നിലവിളി കേൾക്കാഞ്ഞത്? ഭക്തിയുടെ കുറവോ? ആചാരങ്ങളുടെ ലോപമോ? അനുഷ്ഠാനങ്ങളിലെ വീഴ്ചയോ? ഇതൊന്നുമല്ല. കേട്ടിട്ടില്ലേ,

അശ്വം നൈവ ഗജം നൈവ
വ്യാഘ്രം നൈവച നൈവച
അജാപുത്രം ബലിം ദദ്ധ്യാത്
ദേവോ ദുർബല ഘാതകഃ

ദൈവത്തിന് ബലി കൊടുക്കുന്നത് കുതിരയെ അല്ല; ആനയെ അല്ല; കടുവയെ അല്ലേയല്ല! ആടായാലോ? വേണ്ട. ആടിന്റെ കുട്ടി മതി!!
ദൈവം പോലും ദുർബലനെയാണ് ബലിയായി സ്വീകരിക്കുന്നത്!! ഹിന്ദു എപ്പോഴെങ്കിലും ഒരു സമാജമായി ജീവിച്ചിരുന്നുവോ? ശക്തിയെ ഉപാസിക്കുമ്പോഴും ശക്തരാകാൻ ശ്രമിച്ചിരുന്നുവോ? ഇല്ലെന്ന തിരിച്ചറിവാണ് പുഴ മുതൽ പുഴ വരെ എന്ന സിനിമ നമുക്ക് നൽകുന്നത്. സിനിമയെ ശാസ്ത്രീയമായി വിലയിരുത്തുന്നവർ ഇവിടെയുണ്ട് എന്ന് എനിക്കറിയാം. ഇഴകീറി പരിശോധിച്ച് വിമർശിക്കുന്നവർ.. അവരോടൊന്നും ഞാൻ തർക്കത്തിനില്ല. ഈ സിനിമ തലച്ചോറുകൊണ്ടല്ല, ഹൃദയം കൊണ്ട് കാണണം എന്ന് അപേക്ഷിക്കുന്നു. വിരോധികളോടും ഒരു വാക്ക്.. നൂറ്റിരണ്ടു വർഷങ്ങൾക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്! ചെവി പൊത്തിക്കോളൂ.. താങ്ങുകയില്ല നിങ്ങൾ ഈ ഹൃദയവിലാപം!
നിങ്ങൾക്ക് ഒരിക്കലും ഇത് പരിചിതമല്ലല്ലോ.. ഞങ്ങൾക്കും. പക്ഷേ നമ്മൾ രണ്ടു കൂട്ടർക്കും പരിചിതമായ ഒന്നുണ്ട് – നിങ്ങൾക്ക് ഞങ്ങളോടുള്ള പുച്ഛം, പരിഹാസം, അവജ്ഞ!. പരിചിതമായതിനാൽ ഞങ്ങൾ അത് കാര്യമാക്കുന്നില്ല. എന്നാൽ എന്തുകൊണ്ടോ. മെല്ലെ ഞങ്ങൾക്കും ചില അവകാശങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു!. അതിനാൽ ഞങ്ങൾ ആദ്യമായി. പരസ്യമായി ഒന്ന് കരയട്ടെ. അസൗകര്യത്തിന് മാപ്പ്’- എന്ന് ടി.ജി മോഹൻദാസ്.

Tags: TG MOHANDAS
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies