ന്യൂഡൽഹി: ടൂറിസം വികസനത്തോടനുബന്ധിച്ച് മാർച്ച് 21-ന് ഡൽഹിയിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ പര്യടനം നടത്തും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ ടുറിസ്റ്റ് പ്രദേശങ്ങളും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇതിനായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനാണ് പര്യടനം നടത്തുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
മാർച്ച് 21-ന് ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര അസമിലെ ഗുവാഹത്തി, ശിവസാഗർ, ജോർഹട്ട്, കാസിരംഗ, ത്രിപുരയിലെ ഉനകോട്ടി, അഗർത്തല, ഉദയ്പൂർ, ദിമാപൂർ, നാഗാലാൻഡിലെ കൊഹിമ, മേഘാലയയിലെ ഷില്ലോങ്, ചിറാപുഞ്ചി എന്നിവിടങ്ങളിലും സഞ്ചരിക്കും.
15 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ക്ഷേത്രങ്ങളുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്. ഏകദേശം 5800 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് റിപ്പോർട്ട്. താമസസൗകര്യം, ഭക്ഷണം, ഗൈഡിന്റെ സേവനങ്ങൾ എന്നിവ യാത്രക്കാർക്ക് ലഭിക്കും. ആവശ്യമായ എല്ലാ ആരോഗ്യ മുൻകരുതലുകളും ഉണ്ടാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Comments