തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയ്ക്കെതിരെ അധിക്ഷേപ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വോട്ട് കോൺഗ്രസിന് മറിക്കാനുള്ള ഉദ്ദേശമാണ് പ്രസ്താവനയ്ക്ക് പിന്നിലുള്ളതെന്ന് സുരേന്ദ്രൻ വിമർശിച്ചു. ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്ത് സംഭവിച്ചുവെന്നുള്ളത് ഗോവിന്ദൻ ഓർക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കൊല്ലം മുൻപേ ഉള്ളിലിരിപ്പ് തുറന്നുപറഞ്ഞതിന് നന്ദി. ശേഷം ഗോദയിൽ കാണാമെന്നും സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശ്ശൂരിൽ ബിജെപി വിജയിക്കില്ലെന്നായിരുന്നു ഗോവിന്ദന്റെ പ്രസ്താവന. 365 ദിവസവും തൃശൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ട് പോകുന്നതിൽ ആശങ്കയുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എം. വി. ഗോവിന്ദന് കാര്യം പിടി കിട്ടി എന്നാണ് തോന്നുന്നത്. സി. പി. ഐ ക്കാർ സൂക്ഷിക്കുന്നത് നന്നായിരിക്കും. വോട്ട് കോൺഗ്രസ്സിനു മറിക്കാനുള്ള ഉദ്ദേശമാണ് ഈ പ്രസ്താവനക്കു പിന്നിലുള്ളത്. ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നുള്ളത് ഗോവിന്ദൻ ഓർക്കുന്നത് നല്ലത്. ഒരു കൊല്ലം മുമ്പേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി. ശേഷം ഗോദയിൽ….
Comments