കോട്ടയം: യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശി ഷൈജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ലാലു, സിബി എന്നിവർ അറസ്റ്റിലായി.
ഞായറാഴ്ചയാണ് ഷൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ലാലുവിന്റെ വീടിന് മുന്നിൽ രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പോസ്റ്റർ ഒട്ടിക്കാൻ പോകുന്നയാളായിരുന്നു ഷൈജു. രാവിലെ മൃതദേഹം പോസ്റ്ററുകൾ മൂടിയ നിലയിലാണ് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം റോഡരികിലെ മറ്റൊരു വീടിന് മുമ്പിൽ മൃതദേഹം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്നാണ് പോലീസ് കരുതുന്നത്.
Comments