ഭുവനേശ്വർ: ഒഡീഷയിൽ അനധികൃത പടക്ക നിർമ്മാണ യൂണിറ്റിന് തീപിടിച്ച് നാല് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. അനുമതി ഇല്ലാതെ പടക്കങ്ങൾ നിർമ്മിക്കുന്ന യൂണിറ്റിനാണ് തീ പിടിച്ചത്. ഭുവനേശ്വറിലെ താംഗി പ്രദേശത്തെ ഭുസന്ദപൂർ ഗ്രാമത്തിലാണ് സംഭവം.
വീട്ടിൽ പടക്കങ്ങൾ ഉൽപ്പാദിപ്പിച്ചിരുന്ന യൂണിറ്റാണ് തീ പിടുത്തത്തിൽ കത്തിയെരിഞ്ഞത്. ഹോളിയോടനുബന്ധിച്ച് വിപണനം ലക്ഷ്യമായാണ് ഈ അനധികൃത നിർമ്മാണശാല പ്രവർത്തിച്ചിരുന്നത്. സംഭവത്തെ തുടർന്ന വീട് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
അപകടത്തെ തുടർന്ന അഗ്നിശമന സേന സ്ഥലത്തെത്തുകയും തീ അണക്കുകയുമായിരുന്നു. അതിനു ശേഷമാണ് അപകടത്തിൽപ്പെട്ടവരെ വീടിനുള്ളിൽ നിന്ന് പുറത്തെടുത്തത്. മരിച്ചവരിൽ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നും. സംഭവത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഖോർധ ജില്ലാ കളക്ടർ കെ സുദർശൻ ചക്രവർത്തി പറഞ്ഞു.
Comments