ലക്നൗ : ഉത്തർപ്രദേശിലെ 77 ട്രാക്ടറുകളുടെ വിതരണഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ കരിമ്പ്മിൽ സൊസൈറ്റികൾക്കായി സ്ഥാപിച്ചിട്ടുള്ള ഫാം മെഷിനറി ബാങ്കുക ളിലേക്കാണ് സർക്കാർ 77 ട്രാക്ടറുകൾ നൽകിയത്. സംസ്ഥാനത്ത് യോഗി സർക്കാർ അധികാരത്തിൽ എത്തിയത്തിനു ശേഷം കഴിഞ്ഞ ആറ് വർഷത്തിനിടെ ഒരു കർഷകനും ആത്മഹത്യ ചെയ്തിട്ടില്ലെന്ന് ഉദ്ഘാടന വേളയിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
സംസ്ഥാനത്തെ 77 കരിമ്പുത്പാദന സമിതികൾക്കാണ് ട്രാക്ടറും മറ്റ് ഉപകരണങ്ങളും നൽകിയത്. അതേ സമയം കരിമ്പുത്പാദന സമിതി കൾക്ക് സർക്കാർ ട്രാക്ടർ നൽകിയതോടെ അധിക പണം ഈടാക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകർക്ക് മുക്തി നേടാൻ കഴിയുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. ട്രാക്ടറുകളും മറ്റ് ഉപകരണങ്ങളും വാടകയ്ക്ക് നൽകുന്ന കരിമ്പുത്പാദന സമിതികളിൽ നിന്ന് നിന്ന് കർഷകർക്ക് സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്നതാണെന്നും യോഗി അറിയിച്ചു.
മുമ്പ് കരിമ്പ് കർഷകരുടെ അവസ്ഥ എന്തായിരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം, കർഷകൻ ആദ്യമായി ഏതെങ്കിലും സർക്കാരിന്റെ അജണ്ടയിൽ ഉൾപ്പെടുകയും സർക്കാരിന്റെ പരിപാടികളിൽ നിന്ന് പ്രയോജനം നേടുകയും ചെയ്തു. മുമ്പ് ആശ്രയിച്ചിരുന്ന ഓരോ കർഷകനും. സോയിൽ ഹെൽത്ത് കാർഡ്, കിസാൻ ബീമാ യോജന, അഗ്രികൾച്ചറൽ ഇറിഗേഷൻ സ്കീം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്നിവയിലൂടെ ഇപ്പോൾ പ്രയോജനം നേടാനാകുമെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 2.60 കോടിയിലധികം കർഷകർക്ക് പ്രയോജനപ്പെടുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Comments