നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് പല രോഗങ്ങളില്‍ നിന്ന് രക്ഷിക്കുകയും, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമാകും. വെളുത്തുള്ളിയിലുള്ള അലിസിന് ആണ് ആരോഗ്യ ഗുണങ്ങളെല്ലാം നല്‍കുന്നത്.
അതേസമയം വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതാണ് ഉത്തമമായി പറയുന്നത്. ചുട്ട വെളുത്തുള്ളിയും വേവിച്ച വെളുത്തുള്ളിയും കഴിക്കുമ്പോള്‍ അതിലെ സ്വാഭാവികമായ എണ്ണ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗമാണ് രക്തസമ്മർദ്ദം. ഇതിനെ തടയാനായി വെളുത്തുള്ളി അത്യുത്തമമെന്ന് ആയുര്‍വേദം പറയുന്നു. ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ വറുത്തെടുത്തതു വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കുന്നതും വളരെ നല്ലതാണ്.
Comments