പിനാകി
ഇസ്ലാം വിശ്വാസo ഭ്രാന്തമായ മത തീവ്രവാദമായി ഭീതി പരത്തുകയും, മോചനത്തിന്റെ പ്രത്യായശാസ്ത്ര മെന്നാവകശപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ചീഞ്ഞ് നാറി ദുർഗന്ധം വമിപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ശ്രീ രാമസിംഹനും (അലി അക്ബർ ) സംഘവും അവതരിപ്പിച്ച പുഴ മുതൽ പുഴ വരെ എന്ന ചലച്ചിത്രം തികച്ചും കാലിക പ്രസക്തിയുള്ള കലാരൂപമാണ്.
കലാരൂപങ്ങൾ കാലത്തെ അടയാളപ്പെടുത്തുന്ന നാഴികകല്ലുകളാണെന്ന ചൊല്ലും ഇവിടെ ശരി വയ്‌ക്കപ്പെടുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ മലയാളക്കരയിൽ പിച്ചവെച്ചു തുടങ്ങിയ ഇടതുപക്ഷ ആശയങ്ങളുടെ പ്രചാരണത്തിന് രൂപപ്പെട്ട നാടക സംഘങ്ങൾ നിർവഹിച്ച അതെ കടമയാണ് ഈ ചലച്ചിത്രത്തിലൂടെ നിർമ്മാതാവും സംഘവും നിർവ്വഹിക്കുന്നതും.
ജന്മി-നാടുവാഴിത്വം ശക്തമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ അതിനെതിരെ വിവിധ കലാരൂപങ്ങളിലൂടെ ഇടതുപക്ഷ കലാ സാഹിത്യകാരന്മർ നടത്തിയ ഇടപ്പെടലുകളെ അനുസ്മരിപ്പിക്കും വിധമാണ് ലോകത്താകമാനം ഇസ്ലാമിക തീവ്രവാദം വെല്ലുവിളി ഉയർത്തുമ്പോൾ ഈ സിനിമ നമ്മോട് എഴുതാതെ പോയ ചരിത്രം വിളിച്ച് പറയുന്നതും.
കെപിഎസി എന്ന നാടകസംഘo ഇരു പതാം നൂറ്റാണ്ടിൽ കേരളത്തിന്റെ ഇടതുപക്ഷ പൊതുമണ്ഡലത്തിന്റെ രൂപപെടുത്തലിന് നൽകിയ നാടകങ്ങൾ നിരവധിയാണ്. ഇവരുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , എന്ന നാടകവും വയലാർ രാമവർമ്മയെ പോലുള്ള ഗാനരചയിതാക്കളും വഹിച്ച അതെ പങ്കു തന്നെയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഈ സിനിമയും നിർവ്വഹിക്കുന്ന രാഷ്‌ട്രീയ ദൗത്യം . മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോഴാണിത് എന്നത് കാലത്തിന്റെ കണക്ക് തീർക്കലാകാം.
ദേശീയ വിമോചന സമരത്തെ ഖിലാഫത്തുമായി കൂട്ടി കെട്ടി ഗാന്ധിജിയും കോൺഗ്രസും ചെയ്ത അക്ഷന്തവ്യമായ അപരാധത്തിന്റെ ഉത്പന്നമായിരുന്നു 1921 ലെ മലബാർ കലാപം. ലോക മുസ്ലീംങ്ങളുടെ നേതാവായിരുന്ന ഖലീഫയെ വെള്ളക്കാർ പുറത്താക്കിയതിന്റെ പേരിൽ മലബാറിൽ ഉയർന്ന പ്രതിഷേധം പച്ചയായ ഹിന്ദു വംശഹത്യയായിരുന്നു എന്നത് ബോധപൂർവ്വം തമസ്കരിക്കുകയായിരുന്നു
കോൺഗ്രസ് നേതൃതത്വം ചെയ്ത അപരാധത്തെ വെള്ള പൂശാനും വളചൊടിക്കാനും ശ്രീ ഇ. എം ശങ്കരൻ നമ്പൂതിരിപ്പാടിനെ പോലുള്ള ഇടത് ബുദ്ധി കേന്ദ്രങ്ങൾ നടത്തിയ ഹീന ശ്രമങ്ങളാണ് ഇത് യഥാ രൂപത്തിൽ ചർച്ച ചെയ്യപ്പെടാതെ പോകാൻ കാരണം. ഈ അക്കാദിമിക് തമസ്ക്കരണം തുടരാൻ കോൺഗ്രസ്സ് – കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മത്സരിക്കുകയായിരുന്നു. ഇപ്പോഴും ഈ ചലച്ചിത്രം കാണരുതെന്ന് അണികളെ ഉപദേശിക്കുന്ന സഖാക്കളെ
‘ചോദ്യം ചെയ്യാൻ ഭയക്കാതിരിക്കുവിൻ
മൂഢ വിശ്വാസങ്ങൾ തള്ളിക്കളയുവിൻ
തന്നത്താനെ പഠിയ്‌ക്കാതെയൊന്നുo
അറിയില്ല നിങ്ങൾ സഖാക്കളെ “
എന്ന് ഉത്ബോധിപ്പിച്ചവരുടെ പിൻമുറക്കാരാണ് സിനിമയ്‌ക്ക് ഊര് വിലക്ക് പ്രഖ്യാപിക്കുന്നതെന്നോർക്കുമ്പോൾ ഹാ കഷ്ടമെന്നല്ലാതെ എന്ത് പറയാൻ
Comments