'അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ ആർക്കും മറ്റൊരു തീരുമാനം എടുക്കാൻ കഴിയില്ല'; നടൻ ഷുക്കൂറിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ; കായികമായി അക്രമിക്കുവാൻ തുനിയരുതെന്ന് നടൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ ആർക്കും മറ്റൊരു തീരുമാനം എടുക്കാൻ കഴിയില്ല’; നടൻ ഷുക്കൂറിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ; കായികമായി അക്രമിക്കുവാൻ തുനിയരുതെന്ന് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 02:08 pm IST
FacebookTwitterWhatsAppTelegram

നടനും അഭിഭാഷകനുമായ ഷുക്കൂറിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ. ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും നടൻ വിവാഹം കഴിച്ചതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത വ്യവസ്ഥ ഇസ്ലാമിൽ നിലനിൽക്കുന്നുവെന്നും പെൺകുട്ടികൾക്ക് വിവേചനം നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യയായ പി.എ ഷീനയെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഷുക്കൂർ വീണ്ടും വിവാഹം കഴിച്ചത്. ഇതിലൂടെ മാതാപിതാക്കളുടെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് ലഭിക്കും. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ഫത്വ കൗൺസിൽ രം​ഗത്തു വന്നിരിക്കുന്നത്.

ഇസ്ലാം മതം മുന്നോട്ട് വെയ്‌ക്കുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് മാത്രമെ സ്വത്ത് വിനിയോഗിക്കാവുള്ളൂ എന്നും, ഇസ്ലാമിക നിയമം മറികടക്കാനാണ് ഷുക്കൂർ രജിസ്റ്റർ വിവാഹം നടത്തിയതെന്നും ഫത്വ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മത നിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ഭീഷണി. ഒരു വിഷയത്തിൽ അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ തങ്ങളുടെ കാര്യത്തിൽ സ്വേച്ഛാനുസൃതമായ മറ്റൊരു തീരുമാനമെടുക്കാൻ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും കഴിയില്ല എന്നും ഫത്വ കൗൺസിൽ പറയുന്നു. അതേസമയം, ഭീഷണിയ്‌ക്കെതിരെ നടൻ ഷുക്കൂറും പ്രതികരിച്ചു.

‘എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട. ” പ്രതിരോധം ” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ പ്രസ്താവന ഇറക്കിയവർ മാത്രമായിരിക്കും. നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു’ എന്നാണ് നടൻ ഷുക്കൂർ പ്രതികരിച്ചിരിക്കുന്നത്.

Tags: SHUKKUR VAKKEEL
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies