കണ്ണൂർ : തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കലോത്സവത്തിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡ് വിവാദത്തിൽ. പെണ്‍കുട്ടിയെ കുരിശില്‍ തറച്ച ചിത്രവും അതിനൊപ്പം ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെണ്‍കുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ എന്നു തുടങ്ങുന്ന പരാമര്‍ശങ്ങളും ചിത്രങ്ങളുമാണ് പ്രതിഷേധത്തിനിടയാക്കിയത്. കോളേജില്‍ യേശുവിനെ അപമാനിക്കുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ തുടർന്ന് ഏതിര്‍പ്പുമായി ക്രൈസ്തവ സംഘടനങ്ങള്‍ രംഗത്ത് വന്നു.
https://www.facebook.com/kcymthamarasseryofficial/photos/a.484350961896120/2036973339967200/?type=3
ഇതിനെതിരെ പ്രതിഷേധം ഉയരുകയും, ക്രൈസ്തവ സംഘടനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാക്കുകയും ചെയ്തതോടെ കോളേജ് അധികൃതര്‍ ഇടപെട്ട് ബോര്‍ഡുകള്‍ നീക്കം ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആദ്യം കാസയുടെ കണ്ണൂര്‍ യൂണിറ്റാണ് രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയം ക്രൈസ്തവ യുവജന സംഘടന ഏറ്റെടുക്കുകയായിരുന്നു.
ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡെന്ന് കെസിവൈഎം ഉൾപ്പടെയുള്ള സംഘടനങ്ങള്‍ വിമർശിച്ചു. ക്രൈസ്തവ സമുഹം രക്ഷാ പ്രതീകമായി കാണുന്ന കുരിശിനെയും കുമ്പസാരത്തെയും അപമാനിക്കുന്നതാണ് എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡ്. കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ഉള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് എസ്എഫ്‌ഐ ബോര്‍ഡ് നീക്കിയത്. അതേസമയം ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് എസ്എഫ്‌ഐയ്‌ക്ക് അപകടകരമാണെന്നും കെസിവൈഎം താമരശേരി യൂണിറ്റ് മുന്നറയിപ്പ് നല്‍കി.
നേരത്തെ കണ്ണൂരിൽ ബാലസംഘ ഘോഷയാത്രയിൽ കുരുശിൽ തറച്ച ശ്രീനാരായണ ഗുരുവിന്റെ പ്ലോട്ട് അവതരിപ്പിച്ചതുൾപ്പടെ സിപിഎംന്റെയും പോഷകസംഘടനകളുടെയും വിവിധ പരിപാടികളിൽ സാമൂഹ്യ, സാംസ്കാരിക, ആത്മീയ നേതാക്കളെ അപമാനിച്ചതും, മതവികാരം വ്രണപ്പെടത്തിയതുമായ അനേകസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. സ്ത്രീസമത്വവും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും സൂചിപ്പിക്കാനാണ് അത്തരത്തിലൊരു ചിത്രം വരച്ചതെന്നും മതത്തെയോ സമുദായത്തെയോ വേദനിപ്പിക്കാനല്ല അങ്ങനെയൊരു ചിത്രം വരച്ചതെന്നുമാണ് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണം കാസ നേതൃത്വം തള്ളിയിട്ടുണ്ട്.
Comments