തൃശൂർ: സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിൽ എം.വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് സ്വപ്ന സുരേഷ് നടത്തിയ ഫേസ്ബുക്ക് ലൈവില് ഗോവിന്ദൻ മാസ്റ്ററുടെ പേര് പലവുരു പറഞ്ഞിരുന്നു. വിജേഷ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വർണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന ആരോപണമാണ് സ്വപ്ന ഇപ്പോൾ ഉന്നയിക്കുന്നത്. പലതവണയായി സ്വപ്ന, ഗോവിന്ദൻ മാസ്റ്ററുടെ പേര് പറഞ്ഞെന്നും മുഖ്യമന്ത്രിക്കും പാർട്ടിക്കും പങ്കുണ്ടെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി തന്നെ വെളിപ്പെടുത്തിയിരിക്കുന്ന സ്ഥിതിയാണുള്ളത്. വിജേഷ് പിള്ളയും ഗോവിന്ദൻ മാസ്റ്ററും തമ്മിലുള്ള ബന്ധം എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്വപ്ന മുമ്പ് പറഞ്ഞത് പല ആരോപണങ്ങളും പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് വിജേഷ് പിള്ളയെന്നും 30 കോടി നൽകാമെന്ന് പറഞ്ഞതിന് പന്നിലെ സത്യമെന്തെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കണമെന്നും ആരാണ് അയച്ചതെന്നും എന്തിനാണയച്ചതെന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും എല്ലാത്തിനും എം.വി ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഗോവിന്ദൻ മാസ്റ്റർ തന്നെ തീർത്തുകളയുമെന്ന് വിജേഷ് പിള്ള പറഞ്ഞന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടിണ്ട്. യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് തന്നെ കുടുക്കുമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തി. യാത്ര അധികവും ഫ്ളൈറ്റിലാണെന്നും അപ്പൊൾ ബാഗിൽ നോട്ടോ മയക്കുമരുന്നോ വച്ച് തന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമണെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന.
Comments