ലക്നൗ: ജനതാ ദർശൻ പരിപാടിയിലൂടെ ഗോരഖ്പൂരിലെ പൊതുജനങ്ങളുടെ പരാതികൾക്ക് നേരിട്ട് കേട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിർദ്ധനരും ചികിത്സയിൽ കഴിയുന്നവർക്കുമുള്ള സാമ്പത്തിക സഹായങ്ങൾ സർക്കാർ നൽകിയന്നെ് യോഗി ആദിത്യനാഥ് പറഞ്ഞു പരിപാടിയിൽ പറഞ്ഞു.
ഗോരഖ്പൂരിലായിരുന്നു ജനതാ ദർശൻ സംഘടിപ്പിച്ചത്. ചികിത്സക്ക് ആവശ്യമായ ഫണ്ട് സർക്കാർ നൽക്കുമെന്നും പണമില്ലാതത്തിനാൽ ആരുടെയും ചികിത്സ തടസ്സപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഓരോരുത്തരുടെയും പ്രശ്നങ്ങൾ അദ്ദേഹം നേരിട്ട് കേൾക്കുകയും അപേക്ഷകളിൽ തീരുമാനമെടുക്കാനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. ഭൂമി തർക്കം, ഭൂമാഫിയ, ഭൂമികൈയേറ്റം എന്നി പരാതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments