ബീജിംങ്: ചൈനയിൽ വീണ്ടും ജിംഗ് പിങ് ആധിപത്യം. അധികാര പ്രേമിയായ ഷി ജിംഗ് പിങ് തുടർച്ചയായി മൂന്നാം തവണയാണ് അധികാരപദത്തിലേറുന്നത്. ചൈനയിലെ റബ്ബർ സ്റ്റാമ്പ് പാർലമെന്റയായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് അംഗങ്ങൾ ഐക്യകണ്‌ഠേനയാണ് ഷിയെ അധികാരത്തിലെത്തിച്ചത്. ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായി മൂന്നാം തവണയും ഷി ജിനാണ് ആധിപത്യം തുടരുന്നത്.
ചൈനീസ് നിയമപ്രകാരം ഒരാൾക്ക് രണ്ടിലധികം തവണ പ്രസിഡന്റായി തുടരാൻ സാധിക്കില്ല. എന്നാൽ അധികാരത്തിൽ തുടരാൻ വേണ്ടി 2018-ൽ ഈ വ്യവസ്ഥ മാറ്റി ഭേദഗതി കൊണ്ട് വന്നിരുന്നു. തുടർന്ന് ഷി മൂന്നാം തവണയും പ്രസിഡന്റായി.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനവും ഷിയ്‌ക്ക് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഇപ്പോൾ ചൈനീസ് പ്രസിഡന്റ് പദം വീണ്ടും ലഭിച്ചതോടെ ചൈനയുടെ സർവ്വാധിപതി ഷി തന്നെയാകുമെന്ന് ഉറപ്പായി. വിരമിക്കുകയോ മരിക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നതുവരെ ഷി ജിൻ പിംഗ് തന്നെയായിരിക്കും ചൈനയുടെ പ്രസിഡന്റ്.
ഷിയുടെ ഭരണാധികാരിയായിരിക്കുമ്പോഴായിരുന്നു ലോകത്തെ മുഴുവൻ ഭീതിപടർത്തിയ കൊറോണ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് വർഷങ്ങൾക്കിപ്പുറവും കൊറോണ ഭീതിയിൽ നിന്ന് ലോകം മുക്തമായിട്ടില്ല. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ചൈനയോട് ലോകാരോഗ്യ സംഘടന വിശദീകരണം ചോദിച്ചിരുന്നു .എന്നാൽ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു ഷി ഭരണകൂടം.
Comments