കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കൊച്ചി നഗരം വിഷപ്പുകയാൽ മൂടുകയും വലിയൊരു കൂട്ടം ജനത അതിന്റെ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വസ്ത്രവിവാദം ഉടലെടുത്തപ്പോൾ ഘോരം ഘോരം പ്രസംഗിച്ച്, നടിക്ക് ഐക്യദാർഢ്യം അറിയിച്ച സാംസ്കാരിക നായികന്മാർ, സർക്കാരിന്റെ പിടിപ്പുകേടിനാൽ കൊച്ചിയിലെ ജനത വിഷം ശ്വസിക്കേണ്ടി വന്നപ്പോൾ മിണ്ടാട്ടമില്ലാതെ സുഖമായി ഇരിക്കുകയാണെന്ന് ഹരീഷ് പേരടി വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിലേക്ക്..
“സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോൾ ഐക്യദാർണ്ഡ്യം കുരച്ച ഒരു സാംസ്കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ല.. എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു.. ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളനക്കം പോലുമില്ല.. ഉടമസ്ഥരുള്ള സാംസ്കാരിക നായിക്കളെ.. നിങ്ങൾ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു.. ശുഭ മാലിന്യരാത്രി.. പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങൾ തെരുവ് നായിക്കൾ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും.. തെരുവുകൾ മുഴുവൻ ആർക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ.. ” ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
Comments