ന്യൂഡൽഹി: തിഹാർ ജയിലിലെ തടവുകാരനിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ പിടികൂടി. മയക്കുമരുന്ന്, സ്മാർട്ട് ഫോണുകൾ സിം കാർഡ് തുടങ്ങിയവയും ഇക്കൂട്ടത്തിൽ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ജയിലിൽ കഴിഞ്ഞ ദിവസം സംശയാസ്പദമായ സാഹചര്യത്തിൽ തടവുകാരെ കണ്ട പൊലീസ് അവരെ തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തടവുകാരൻ അനധികൃതമായി സൂക്ഷിച്ച വസ്തുക്കളടങ്ങിയ പാക്കറ്റ് വലിച്ചെറിയുകയായിരുന്നു. വസ്തുക്കൾ വലിച്ചെറിഞ്ഞ ജയിൽ അന്തേവാസിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
23 സർജിക്കൽ ബ്ലേഡുകളും മയക്കുമരുന്നുകളും രണ്ട് സ്മാർട്ട് ഫോണുകളും സിം അടങ്ങുന്ന പാക്കറ്റാണ് കണ്ടെത്തിയത്.
Comments